അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം

അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം

വിട്ടുമാറാത്ത വിര ശല്യ…രാത്രി കുഞ്ഞ് കരച്ചില്‍ തന്നെ…വെളുത്ത കൃമി മലദ്വാരത്തിനടുത്ത്. വിര മരുന്ന് കൊടുത്തിട്ട് അധിക ദിവസം ആയില്ല. എന്നിട്ടും കുഞ്ഞിന്‍റെ ചൊറിച്ചില്‍ മാറുന്നില്ല.

For Appointments contact via WhatsApp@6282134794

മിക്ക അമ്മമാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുഞ്ഞുങ്ങളുടെ വിരശല്യം. എന്ത് ചെയ്യും? ഇനി മരുന്ന് കൊടുത്താല പ്രശ്നമാകുമോ? മരുന്ന് എപ്പോള്‍ കൊടുക്കണം? രാത്രി കൊടുക്കാമോ? അങ്ങനെ അമ്മമാരുടെ മനസ്സില്‍ വിര ഒരു ഭീകരജീവിയായി മാറുന്നു…

വിരയെപ്പറ്റിയും വിരശല്യത്തെപ്പറ്റിയും കൂടുതല്‍ അറിയാം… അറിയാം

1.എന്തു കൊണ്ടാണ് കുഞ്ഞുങ്ങള്‍ മലദ്വാരം ചൊറിയുന്നത്?
രാത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന ഈ ചൊറിച്ചിലിനു കാരണം Pinworm ആണ് ഇതിനു കാരണം.

ഈ വിര രാത്രിയില്‍ മലദ്വാരത്തിന് ചുറ്റും വന്ന് മുട്ടയിടുകയും അതിന്റെ വാല് കൊണ്ട് തൊലിപ്പുറത്ത് ചെറിയ കുഴികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാലാണ് കുഞ്ഞുങ്ങള്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നത്.

2.കുഞ്ഞിന്‍റെ മലത്തിലെ വെളുത്തു കാണുന്ന കൃമി ശല്യം മാറാത്തതിന് കാരണമെന്ത്?
ഈ വെളുത്തു നൂലു പോലെ കാണാന്‍ പറ്റുന്ന വിര കുട്ടികളുടെ വന്‍കുടലിലാണ് വിരശല്യം ഉള്ളവരില്‍ ജീവിക്കുന്നത്. ചൊറിയുമ്പോള്‍ മുട്ട നഖത്തില്‍ പറ്റുകയും കുഞ്ഞ് നഖം കടിക്കുമ്പോള്‍ മുട്ട വയറിനുള്ളില്‍ എത്തുകയും, വിരിഞ്ഞ് ആണും പെണ്ണും വിരകളാകുന്നു.

അങ്ങനെ നഖം കടിക്കുന്ന കുട്ടികളില്‍ വിരശല്യം വിട്ടുമാറാതെ നില്‍ക്കും. ഇതില്‍ പെണ്‍വിര രാത്രി മലദ്വാരത്തിന് ചുറ്റും ചെറിയ കുഴികളില്‍ മുട്ട ഇടുന്നത്. അങ്ങനെ കുട്ടിക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നു.

3.വിരമരുന്ന് എത്രതവണ നല്‍കണം?
വിരകള്‍ പലതരം ഉണ്ട്. ഓരോ വിരയ്ക്കും അനുയോജ്യമായ മരുന്ന് വേണം നല്‍കാന്‍. Pinworm എതിരായി മരുന്ന് രണ്ടാഴ്ച ഇടവിട്ട് നല്‍കണം.

4.വിരമരുന്ന് കഴിച്ചാല്‍ മാത്രം വിര പോകില്ല. അതിനായ് ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണ്?

1.കുഞ്ഞുങ്ങളുടെ അടിവസ്ത്രവും മറ്റും നന്നായി ചൂടുവെള്ളത്തില്‍ കഴുകി വെയിലത്ത് ഉണക്കി എടുക്കുക.

2.കുഞ്ഞുങ്ങളുടെ നഖം വെട്ടുക, അഴുക്ക് കളയുക.

3.നഖം കടിക്കുന്ന ശീലം നിര്‍ത്തുക.

4.വീട്ടില്‍ മറ്റു കുട്ടികള്‍ക്കും ഒരേ ദിവസം വിര മരുന്ന് നല്‍കുക.

5.മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ ഉണ്ടെങ്കില്‍ മരുന്ന് കഴിക്കണം.

6.ദിവസവും രാവിലെ കുളിക്കുകയും വേണം.

7.കുട്ടികളുടെ അടിവസ്ത്രം ഇടവേളകളില്‍ മാറ്റണം.

8.കിടക്കവിരിപ്പ്, പുതപ്പ് എന്നിവ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കഴുകണം.

9.ടോയ്‌ലറ്റ് സീറ്റ് ദിവസവും വൃത്തിയാക്കുക.

10.വൃത്തിയായി പാകം ചെയ്ത ഭക്ഷണവും വെള്ളവും കുടിക്കുക.

കിടക്കവിരി തട്ടി വിരിക്കുമ്പോള്‍ ചെറിയ കുട്ടികളെ അടുത്ത് നിര്‍ത്താതിരിക്കുക.

പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ വൃത്തിയായി കഴുകി മാത്രം കഴിക്കുക.

5.ഈ വിര (Pinworm) പ്രശ്‌നക്കാരനാണോ? ചികിത്സിച്ചില്ലെങ്കില്‍ പ്രശ്‌നമുണ്ടാക്കുമോ?
പെണ്‍കുട്ടികളില്‍ PID (Pelvic Inflamatory Disease) , കുടലില്‍ അണുബാധ, കരള്‍വീക്കം എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

6.എന്തെല്ലാം വിരകള്‍ കുട്ടികളില്‍ പ്രശ്‌നമുണ്ടാക്കാം ?
Ascariasis (round worm ), Pinworm (Thread worm), Hook worm,strongyloide

7.വിരശല്യം മൂലം കുട്ടികളില്‍ ഉണ്ടാകുന്ന പ്രശങ്ങള്‍ ഏതൊക്കെ?
മലദ്വാരം ചൊറിച്ചില്‍, യോനി ചൊറിച്ചില്‍, അലര്‍ജി പ്രശ്‌നങ്ങള്‍, പോഷകാഹാരക്കുറവ്, മലത്തില്‍ രക്തം കാണുക, വളര്‍ച്ചാ തകരാറുകള്‍, വിറ്റാമിന്‍ കുറവുകള്‍, തൊലിപ്പുറത്തെ അലര്‍ജി, പാടുകള്‍, വിശപ്പില്ലായ്മ എന്നിവ ഉണ്ടാകാം.

8.വിരശല്യം ഗുരുതരമായാല്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ പ്രശ്‌നങ്ങള്‍ എന്തൊക്കെ?
വിരകള്‍ ഓരോന്നും വ്യത്യസ്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. Round worm ഇന്‍ഫെക്ഷന്‍ വര്‍ധിക്കുകയാണെങ്കില്‍ പിത്താശയത്തില്‍ ഇന്‍ഫെക്ഷന്‍, പിത്താശയത്തില്‍ തടസ്സം, കുടല്‍വീക്കം, കുടല്‍കയറ്റം, pancreas ഗ്രന്ഥിവീക്കം, മഞ്ഞപിത്തം,ശ്വാസകോശത്തില്‍ വിരശല്യം മൂലം വലിവ്, അലര്‍ജി, വിറ്റാമിന്‍ തകരാറ്, വളര്‍ച്ചാ തകരാറ് എന്നിവ ഉണ്ടാക്കാം.

hook worm ഇന്‍ഫെക്ഷന്‍ മൂലം കുട്ടികളില്‍ വിളര്‍ച്ച, അയണ്‍ കുറവ്, Trichuriasis എന്ന വിര മൂലം മലദ്വാരം തള്ളിവരിക എന്നിവയ്ക്ക് കാരണമാകാം.

9.വിരമരുന്ന് എങ്ങനെ കഴിക്കാം?
വിരക്ക് അനുസരിച്ച് വേണം മരുന്ന് കഴിക്കാന്‍. സാധാരണ എല്ലാ കുട്ടികള്‍ക്കും (Albendazole) എന്ന മരുന്നാണ് സാധാരണ നല്‍കാറുള്ളത്. രണ്ട് വയസ്സിന് മുകളില്‍ മുഴുവന്‍ ഡോസും രണ്ട് വയസ്സിന് താഴെ പകുതി അളവിലും,
ഒരു വയസിന് താഴെ തീരെ ചെറിയ കുട്ടികള്‍ക്ക് നല്‍കാറില്ല.

(ശ്രദ്ധിക്കുക ഒരിക്കല്‍ മരുന്ന് കൊടുത്തിട്ടും വിരശല്യം മാറിയില്ലെങ്കില്‍ തുടര്‍ന്നും നല്‍കേണ്ടി വരും. കുഞ്ഞിന്റെ രോഗലക്ഷണത്തിന് കുറവില്ലെങ്കില്‍ വീണ്ടും മരുന്ന് നല്‍കേണ്ടി വരും. ചിലപ്പോള്‍ മരുന്ന് തന്നെ മാറ്റിക്കൊടുക്കേണ്ടി വരും. അതിനാല്‍ ഒരിക്കല്‍ കൊടുത്തതിനാല്‍ 6 മാസം കഴിഞ്ഞേ കൊടുക്കാവു എന്ന ധാരണ മാറ്റണം.

10.വിരമരുന്ന് ആറ് മാസത്തിനിടയ്ക്ക് വീണ്ടും നല്‍കാമോ?
നല്‍കാം. കുഞ്ഞിന്‍റെ ചൊറിച്ചിലും അസ്വസ്ഥകളും കുറഞ്ഞില്ലെങ്കില്‍ വീണ്ടും മരുന്ന് നല്‍കണം. Pinworm ന് രണ്ട് ആഴ്ച ഇടവിട്ട്‌ രണ്ടാമത്തെ ഡോസ് നല്‍കണം. കുറഞ്ഞില്ലെങ്കില്‍ മരുന്ന് മാറ്റി നല്‍കാവുന്നതാണ്.മാത്രമല്ല, വീട്ടിലെ മുതിർന്നവരും വിരമരുന്ന് കഴിക്കണം.

11.വിരമരുന്നിന് സൈഡ് ഇഫക്ടക് ഉണ്ടോ?
വിരമരുന്ന് ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കാം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ കഴിക്കുന്നത് കൊണ്ട് പ്രശ്‌നമുണ്ടാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*