Piravom Murder Case Arrest l പിറവത്ത് രാത്രിയില്‍ കടവരാന്തയില്‍ ഉറങ്ങിക്കിടന്ന വയോധികന്‍റെ തലക്കടിച്ച് കൊന്ന പ്രതി പിടിയില്‍

പിറവത്ത് രാത്രിയില്‍ കടവരാന്തയില്‍ ഉറങ്ങിക്കിടന്ന വയോധികന്‍റെ തലക്കടിച്ച് കൊന്ന പ്രതി പിടിയില്‍

പിറവം മുനിസിപ്പാലിറ്റി വക മാര്‍ക്കറ്റ് കെട്ടിടത്തിന്‍റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന വയോധികന്‍റെ തലയ്ക്ക് കല്ലിനിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രയാപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി യുള്‍പ്പെടെ യുള്ള രണ്ടുപേരെ പിറവം പോലീസ് ഇന്‍സ്പെക്ടര്‍പി.കെ.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.

Also Read >> മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പിറവം വില്ലേജില്‍ പാഴൂര്‍ പോഴിമല കോളനി കൊള്ളിക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അജീഷ് (26) എന്നയാളും പ്രയാപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമാണ് പിടിയിലായത്. ഇന്നലെ രാത്രി പിറവം മുനിസിപ്പാലിറ്റി വക മാര്‍ക്കറ്റ് കെട്ടിടത്തിന്‍റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന എടയ്ക്കാട്ടുവയല്‍ വില്ലേജ് പര്‍പ്പാന്‍കോട് കരയില്‍ കണ്ടംകരിക്കല്‍ വീട്ടില്‍ വെങ്കി മകന്‍ 78 വയസ്സുള്ള നാരായണന്‍കുട്ടിയുടെ തലയ്ക്ക് ഇഷ്ടികകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചാണ് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് ഇവര്‍ പിറവം മിത്രം മാര്‍ക്കറ്റിന് എതിര്‍വശമുള്ള കടവരാന്തയില്‍ ഉറങ്ങികിടന്നിരുന്ന മുളക്കുളം സ്വദേശിയായ 84 വയസ്സുള്ള ജോസിനെ പട്ടിക കഷണത്തിന് അടിച്ചും സോഡാകുപ്പിക്ക് കുത്തിയും പരിക്കേല്‍പ്പിച്ചിട്ടുള്ളതും, പിറവം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളതുമാണ്.ജോസ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.

Also Read >> താഴെ വീണ തോക്കെടുത്ത് എണീറ്റപ്പോ ഭീഷണിപ്പെടുത്തിയെന്ന് കേസായി; ഇപ്പോള്‍ വളരെ കുറച്ച് സൗഹൃദങ്ങളെയുള്ളൂവെന്ന് നടന്‍ ബൈജു

പ്രതികളിലൊരാളായ പ്രയാപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ഇതിനു മുന്പ് പാഴൂര്‍ പോഴിമല കോളനി സ്വദേശിനിയോട് അപമര്യാദയായി പെരുാറിയതിനും,പാഴൂര്‍ സ്വദേശിയുടെ ഓട്ടോറിക്ഷയുടെ സീറ്റിലിരുന്ന ബാഗില്‍ നിന്നും 3000/- രൂപ മോഷ്ടിച്ചതിനും,പാഴൂര്‍ പള്ളിപ്പാട്ട് അമ്പലത്തിന്‍റെ തിടപ്പുമുറിയിലെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ഉദ്ദേശം 25000/ രൂപ വിലവരുന്ന സ്വര്‍ണ്ണ മുത്തുമാല മോഷ്ടിച്ച കാര്യത്തിനും,പിറവം മിത്രം സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ക്യാഷ് കൗണ്ടറില്‍ നിന്നും 1500/- രൂപയോളം മോഷ്ടിച്ച കേസിലും പ്രതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply