അരുണ്‍ ജയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചേക്കില്ല?
അരുണ്‍ ജയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചേക്കില്ല?
ധനമന്ത്രാലയത്തിന്റെ അധികചുമതല കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു നല്‍കി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറുപ്പെടുവിച്ചത്.
അരുണ്‍ ജയ്റ്റ്‌ലി ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയ സാഹചര്യത്തിലാണ് തീരുമാനം. അതിനാല്‍ പിയൂഷ് ഗോയല്‍ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനുള്ള സാധ്യതയേറി.
ജനുവരി 13ന് മെഡിക്കല്‍ പരിശോധനയ്ക്കായി അമേരിക്കയില്‍ പോയ അരുണ്‍ ജയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കുന്നതിനായി 25ന് തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
Also Read >> വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു
വയനാട്ടില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
വനത്തിനുള്ളില്‍ പോകുന്നവര്‍ ഈ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങളിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.
Leave a Reply