കേരള കോണ്‍ഗ്രസ്: പി.ജെ ജോസഫിന് താല്‍ക്കാലിക ചുമതല

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല പി.ജെ ജോസഫിന്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതു വരെയാണ് ചുമതല.

കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ട്ടി പാര്‍ലമെന്ററി ലീഡര്‍ സ്ഥാനങ്ങള്‍ സമയബന്ധിതമായി പുതിയ ആളുകളെ നിയോഗിക്കുമെന്നും ഇതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പിജെ ജോസഫ് താത്കാലിക ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതോടെ പാര്‍ട്ടി സ്വന്തം നിലയില്‍ സംഘടിപ്പിക്കുന്ന കെഎം മാണി അനുസ്മരണ ചടങ്ങ് മെയ് 15 ബുധനാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിന് അടുത്തുള്ള മന്നം മെമ്മോറിയല്‍ ഹാളില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment