അടുത്തിടെ നടന്ന വിമാനപകടങ്ങളുടെ കാരണം പുറത്ത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ നടുങ്ങി ലോകം

അടുത്തിടെ നടന്ന വിമാനപകടങ്ങളുടെ കാരണം പുറത്ത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ നടുങ്ങി ലോകം

ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ നടുങ്ങി ലോകം, അടുത്തിടെ ബോയിങ്ങിന്റെ രണ്ട് 737 മാക്സ് വിമാനങ്ങള്‍ അപകടത്തിൽപ്പെട്ട് 346 പേര്‍ക്കാണ് ജീവന്‍ നഷ്‍ടമായത്. രണ്ട് അപകടങ്ങളുടെയും കാരണങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വിമാനത്തിന്‍റെ ദിശ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനുള്ള ലൈറ്റ് സിസ്റ്റത്തെക്കുറിച്ച് ഈ വിമാനങ്ങളിലെ പൈലറ്റുമാർ ബോധവാന്മാരായിരുന്നില്ലെന്നാണ് പുതിയ വാര്‍ത്തകള്‍.

വിമാനത്തിൽ പ്രത്യേക കോക്പിറ്റിൽ ഇന്‍ഡിക്കേറ്റർ ഘടിപ്പിച്ചാൽ മാത്രമേ 737 മാക്സ് വിമാനങ്ങളിലെ ഈ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കൂ എന്നും ഇക്കാര്യം വിമാന കമ്പനികളെയും പൈലറ്റുമാരെയും അറിയിക്കുന്നതിൽ ബോയിങ്ങിന് വീഴ്ച പറ്റിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബോയിങ് സിഇഒ ഡെന്നീസ് മുള്ളിൻബർഗ് തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാൽ ഭൂരിഭാഗം 737 മാക്സ് വിമാനങ്ങളിലും ഈ സംവിധാനം ഘടിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യം പൈലറ്റുമാർക്കും അറിയില്ലെന്നുമാണ് സൂചന. പല അമേരിക്കന്‍ പൈലറ്റുമാർക്കും 737 മാക്സിന്റെ പുതിയ പല സംവിധാനങ്ങളും ഉപയോഗിക്കാൻ അറിയില്ലെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment