പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2,00,099 സീറ്റിലേക്കുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ https://www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
4,79,730 വിദ്യാര്‍ത്ഥികളാണ് പ്രവേശനത്തിനായി അപേക്ഷ നല്‍കിയിരുന്നത്. ഇനിയും 42,471 സീറ്റുകള്‍ അവശേഷിക്കുന്നുണ്ട്. അലോട്ട്മെന്റ് ലിസ്റ്റിലുള്ള വിദ്യാര്‍ഥികള്‍ ഈ മാസം 27-ാം തിയതി നാലു മണിക്കുള്ളില്‍ അതതു സ്കൂളില്‍ നിര്‍ബന്ധമായി പ്രവേശനം നേടണം. അല്ലാത്തപക്ഷം അവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല.
അതേസമയം ആദ്യ അലോട്ട്മെന്റില്‍ ഇടം നേടാത്തവരെ അടുത്ത അലോട്ട്മെന്റില്‍ പരിഗണിക്കും. എന്നാല്‍ ആദ്യ അലോട്ട്മെന്റില്‍ തന്നെ ഒന്നാമത്തെ ഓപ്ഷന് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് താത്ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്ക്കാലിക പ്രവേശനത്തിനം നടത്തുന്നതിന് ഫീസടക്കേണ്ടതില്ല.
രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കും അവസരം ലഭിക്കും. സ്പോര്‍ട്സ് ക്വോട്ട, സ്പെഷ്യല്‍ അലോട്ട്മെന്റ് റിസള്‍ട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply