പരീക്ഷയുടെ തലേദിവസം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
പരീക്ഷയുടെ തലേദിവസം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ആലപ്പുഴ: പരീക്ഷയുടെ തലേദിവസം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പ്ലസ് വൺ പരീക്ഷ തുടങ്ങുന്നതിന്‍റെ തലേ ദിവസമാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്.
ചെങ്ങന്നൂര്‍ വെൺമണി തുറവത്തറയിൽ വീട്ടിൽ അനിയൻ – ഉഷ ദമ്പതികളുടെ മകൾ ആനിമോൾ (16) ആണ് ആത്മഹത്യ ചെയ്തത്. ചേച്ചി വഴക്ക് പറഞ്ഞതാണ് ആത്മഹത്യ ചെയ്യാന്‍ കാരണം.
പരീക്ഷയുടെ തലേദിവസമായിട്ടും മൊബൈലില്‍ കളിച്ചുകൊണ്ടിരുന്നത് ചോദ്യം ചെയ്തതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണം.
മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കാതെ പഠിക്കാന്‍ ചേച്ചി പറഞ്ഞതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് വെണ്മണി പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‌ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Leave a Reply