വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: സഹപാഠി അറസ്റ്റില്‍
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: സഹപാഠി അറസ്റ്റില്‍
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹപാഠി അറസ്റ്റില്‍. മധുരയ്ക്കടുത്ത് മേലൂരിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്.
ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്ന് സഹപാഠിയായ വിദ്യാര്‍ഥിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.
സമീപ പ്രദേശത്തു താമസിക്കുന്ന ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ പ്രതിയുടെ വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ ഭീക്ഷണിപ്പെടുത്തുകയാണ് ചെയ്തത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് കോട്ടംപെട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പിതാവിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
Leave a Reply