പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യ വിതരണം മേയ് 30ന്

PM Care for Children Benefit distribution

പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യ വിതരണം മേയ് 30ന്

കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്ന പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കുള്ള ആനുകൂല്യ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓണ്‍ലൈനായി നിര്‍വഹിക്കും.

മേയ് 30ന് രാവിലെ 9.30ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും രാജ്യമൊട്ടാകെ നടക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയും.

ഇതോടനുബന്ധിച്ച് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ആരോഗ്യ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, എംപി, ജില്ലയിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളുടെ അക്കൗണ്ടിലേക്ക് പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴിയാണ് നിശിചിത ധനസഹായ തുകയായ പത്തു ലക്ഷം രൂപ കൈമാറുക.

ജില്ലയില്‍ മൂന്നു കുട്ടികളെ വനിതാ ശിശു വികസന വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിത ദാസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*