മോദിയും ദക്ഷിണേന്ത്യയിലേക്ക്… ബെംഗളൂരു സൗത്തില്‍ മത്സരിച്ചേക്കുമെന്ന് സൂചന

മോദിയും ദക്ഷിണേന്ത്യയിലേക്ക്… ബെംഗളൂരു സൗത്തില്‍ മത്സരിച്ചേക്കുമെന്ന് സൂചന

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയില്‍ മത്സരിക്കാനൊരുങ്ങുന്നതായി സൂചന. ഉത്തര്‍പ്രദേശിലെ വാരാണസിക്ക് പുറമേ ബെംഗളൂരു സൗത്ത് മണ്ഡലത്തിലും നരേന്ദ്രമോദി മത്സരിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് കര്‍ണാടകയിലും മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നത്.

1991 മുതല്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് ബെംഗളൂരു സൗത്ത്. ബിജെപി ആദ്യമായി ബെംഗളൂരു സൗത്ത് പിടിച്ചെടുക്കുന്നത് പ്രൊഫ. കെ. വെങ്കിട്ടഗിരി ഗൗഡയിലൂടെയാണ്. പിന്നീടങ്ങോട്ട് ബിജെപിയുടെ ഭരണമായിരുന്നു ബെംഗളൂരു സൗത്തില്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബെംഗളൂരു സൗത്തില്‍നിന്ന് മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായത്. അതിനാല്‍ തന്നെ ബെംഗളൂരു സൗത്ത് ഒഴിവാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

മോദി ബെംഗളൂരു സൗത്തില്‍ മത്സരിക്കുകയാണെങ്കില്‍ ശക്തനാനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment