ബോളിവുഡ് താരം വിവേക് ഒബ്റോയ്ക്ക് നക്സലറ്റ് വധഭീഷണി
ബോളിവുഡ് താരം വിവേക് ഒബ്റോയ്ക്ക് നക്സലറ്റ് വധഭീഷണി
നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ പിഎം മോദിയായി വേഷമിടുന്നത് വിവേക് ഒബ്റോയ് ആണ്. എന്നാല്‍ ചിത്രം റിലീസ് ചെയ്യാനിരിക്കെ താരത്തിന് നക്സലൈറ്റുകളില്‍ നിന്ന് വധഭീഷണി നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. പൊലീസ് പ്രൊട്ടക്ഷനിലാണ് താരം.
ആദ്യം ഏപ്രില്‍ 5ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമെ റിലീസ് ചെയ്യാന്‍ പറ്റുള്ളൂവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തെ തുടര്‍ന്ന് തീയ്യതി മാറ്റിവെക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന താരമാണ് വിവേക് ഒബ്റോയ്. നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസനെ ഹിന്ദുമതത്തിലെ ആദ്യ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു. മാത്രമല്ല, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും പരിഹസിച്ച് താരം കമന്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം തന്റെ മുന്‍കാമുകി ഐശ്വര്യ റായ് ബച്ചന്റെ ബന്ധത്തെ ഒരു എക്സിറ്റ് പോളുമായി താരതമ്യം ചെയ്തതിനു വിവേക് മറ്റൊരു വിവാദത്തില്‍ പെട്ടിരുന്നു. സംഭവത്തില്‍ മഹാരാഷ്ട്രയിലെ വുമണ്‍ കമ്മീഷന് താരത്തിന്വ നോട്ടീസ് അയച്ചിരുന്നു.പിന്നീട് മാപ്പ് ചോദിക്കുകയും ട്വീറ്റ് ഡിലീറ്റാക്കുകയും ചെയ്തു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply