ബിന്ദു കൃഷ്ണക്കെതിരെ പോക്സോ കേസ്

ബിന്ദു കൃഷ്ണക്കെതിരെ പോക്സോ കേസ്

കോണ്‍ഗ്രസ്‌ നേതാവും കൊല്ലം ഡി സി സി പ്രസിഡണ്ടുമായ ബിന്ദു കൃഷ്ണക്കെതിരെ പോക്സോ കേസ് ചുമത്തി. ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തതാണ് കേസെടുക്കാന്‍ കാരണം.

ഇരയാകുന്ന കുട്ടിയുടെയോ അവരെ തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു വിവരങ്ങളും പരസ്യമാക്കരുതെന്നാണ് നിയമം. എന്നാല്‍ അഭിഭാഷക കൂടിയായ ബിന്ദു കൃഷണ ഇത് പാലിക്കാതെയാണ് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ചിത്രം പ്രച്ചരിപ്പിച്ചതിനാണ് പോക്സോ ചുമത്തി കേസ് എടുത്തിരിക്കുന്നത്.

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത ബിന്ദു കൃഷ്ണയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.. കളിഞ്ഞ വ്യാഴാഴ്ച തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ വീട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രമാണ് ബിന്ദു പോസ്റ്റ് ചെയ്തത്.

വില കുറഞ്ഞ പബ്ലിസിറ്റിക്കായി ഇത്തരം പ്രവര്‍ത്തി ചെയ്‌തെന്നാരോപിച്ചാണ് മാവേലിക്കര ബാറിലെ അഭിഭാഷകനായ മുജീബ് റഹ് മാന്‍ ബിന്ദുവിനെതിരെ ഡിജിപി, ജില്ലാ പോലീസ് മേധാവി, ഓച്ചിറ എസ് എച്ച് ഒ എന്നിവര്‍ക്ക് പരാതി നല്‍കിയത്.

പോക്സോ നിയമപ്രകാരം, 23 (ഒന്ന്), (രണ്ട്) എന്നീ വകുപ്പുകളനുസരിച്ച് ബിന്ദുകൃഷ്ണയ്ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം.

കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിയത്തക്ക വിധം ബിന്ദുകൃഷ്ണ രമേശ് ചെന്നിത്തലയോടൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കൊടുത്തിട്ടുള്ളതായും പരാതിയില്‍ പറയുന്നു. ബിന്ദു പോസ്റ്റ്‌ചെയ്ത ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത 750 ലധികം പേര്‍ക്കെതിരെയും നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment