കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനു രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനു രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര ശിശു അവകാശ കമ്മീഷന്‍ ആണ് നോട്ടീസ് അയച്ചത്. അമോല്‍ ജാദവ് എന്നയാളുടെ പരാതിയിലാണ് നടപടി. ജല്‍ഗാവില്‍ ദളിത് കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതിന്റെ വീഡിയോ രാഹുല്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന വീഡിയോ ഇത്തരത്തില്‍ പ്രചരിപ്പിച്ചതിനാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*