സ്വന്തം വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാന്‍ സഹായിയായി വന്ന എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച വരന്‍ അറസ്റ്റില്‍

സ്വന്തം വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാന്‍ സഹായിയായി വന്ന എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച വരന്‍ അറസ്റ്റില്‍

തന്‍റെ വിവാഹത്തിന് ക്ഷണക്കത്തുകള്‍ തയ്യാറാക്കാന്‍ സഹായിയായി എത്തിയ അയല്‍വാസിയായ എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിശ്രുത വരന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് വേങ്കോട് മേൽപ്പാലോട് ചന്ദ്രോദയം വീട്ടിൽ ആർ.പ്രവീൺ (28) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ എത്തുകയായിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന ഇയാളുടെ വിവാഹത്തിന് ക്ഷണക്കത്തുകള്‍ തയ്യാറാക്കുന്നത്തിന് എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ നെടുമങ്ങാട് സിഐ കെ.അനിൽകുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പ്രവീണിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment