പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു .
പതിനെന്ന് (11) വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 53 വർഷം കഠിന തടവും 5.1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കളമശ്ശേരി പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ എറണാകുളം, തൃക്കാക്കര നോർത്ത് വില്ലേജ്, H. M. T കോളനിയിൽ, ആലക്കാപറമ്പിൽ വീട്ടിൽ സുധാകരൻ എ.പി (66) എന്നയാളെയാണ് ബഹു: ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2023 ലാണ് കേസിനസ്പദമായ സംഭവം നടന്നത്. കളമശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന വിബിൻ ദാസ്, ASI സുമേഷ്, എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ യമുന പി. ജി ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീജിഷ് R പ്രോസിക്യൂഷൻ നടപടി ഏകോപിപ്പിച്ചു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
Leave a Reply
You must be logged in to post a comment.