‘ഗര്‍ഭം എപ്പോ വേണം എപ്പോ വേണ്ട എന്ന് തീരുമാനിക്കാന്‍ ഗര്‍ഭം ഉണ്ടാക്കുന്നവര്‍ക്ക് മാത്രമേ അനുവാദം ഉള്ളൂ.’

പോക്‌സോ കേസില്‍ ഗര്‍ഭിണിയായ 16കാരിയെ പുരുഷന്റെ ഒപ്പില്ല എന്ന കാരണത്താല്‍ അബോര്‍ട്ടുചെയ്യാതെ വച്ച ആശുപത്രി അധികൃതരേയും ഇതിന്റെ പേരില്‍ നടപടി സ്വീകരിക്കാതിരുന്ന പൊലീസിനേയും കുറിച്ച്‌ സാമൂഹികപ്രവര്‍ത്തക ശാലിനി രമണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഏതെങ്കിലും പുരുഷന്റെ ഒപ്പുകിട്ടാതെ അബോര്‍ഷന്‍ നടത്തില്ലെന്ന് ശഠിച്ചുനിന്ന ഡോക്ടര്‍ക്കും അധികൃതര്‍ക്കും മുന്നില്‍ നിസഹയാരായി നിന്ന രോഗിയായ അമ്മയുടേയും പെണ്‍കുട്ടിയുടേയും അവസ്ഥയെ കുറിച്ചാണ് ശാലിനി പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രണ്ട് വര്‍ഷം മുന്‍പാണ്..
തെക്കന്‍ കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജിലേക്ക് ഗര്‍ഭിണിയായ 16 വയസ്കാരി പോക്‌സോ അതിജീവിതയെയും കൊണ്ട് പോകേണ്ടി വന്നു. പ്രണയഗര്‍ഭം കേസ് ആയതോടെ കാമുകന്‍ കൈവിട്ട പെണ്‍കുട്ടിക്ക് ഗര്‍ഭം തുടരണം എന്നില്ല. കുട്ടി അബോര്‍ഷനു തയാറായതയോടെയാണ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. കുട്ടിയുടെ അമ്മയും ഷെല്‍ട്ടര്‍ ഹോം പ്രതിനിധി ആയി ഞാനും ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. അമ്മ 57 വയസുള്ള രോഗബാധിതആയ ഒരു സ്ത്രീ.. അച്ഛന്‍ മാനസിക പ്രശ്നങ്ങള്‍ കാരണം വര്‍ഷങ്ങള്‍ ആയി മരുന്ന് കഴിക്കുന്ന ആളും വീടിന് പുറത്തിറങ്ങാത്ത ആളും ആയിരുന്നു. അതുകൊണ്ട് തന്നെ ഔദ്യോഗിക പരിപാടികളില്‍ ചില ട്വിസ്റ്റ്‌കള്‍ ഉണ്ടായി. ആശുപത്രിയില്‍ ഗര്‍ഭഛിദ്ര അപേക്ഷയില്‍ ഒപ്പിടുന്നതിന് നേഴ്സ് മൂന്ന് തവണ വന്നു അമ്മയോട് മാറ്റി നിര്‍ത്തി രഹസ്യമായി ചോദിച്ചു ആരാണ് കൂടെ ഉള്ള ആണുങ്ങള്‍… ആരും വരാനില്ല.. മൂന്ന് തവണയും അമ്മ ആവര്‍ത്തിച്ചു. എന്താണ് കാര്യം എന്ന്‌ അമ്മയോട് ചോദിക്കുമ്ബോള്‍ ആണ്‌ വാര്‍ഡിലെ എഴുതി പതിപ്പിച്ച നോട്ടീസ് കാണുന്നത്. ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ എന്നിവക്കുള്ള അപേക്ഷയില്‍ ഉത്തരവാദിത്ത പെട്ട പുരുഷന്മാര്‍ ഒപ്പിടണം. ഇനി ഓപ്പറേഷന്‍ പോലെയുള്ള മഹാ കാര്യങ്ങള്‍ക്ക് പുരുഷന്‍മാര്‍ കൂടെ ഉണ്ടാവണം. അല്ലാത്ത പക്ഷം ഇതൊന്നും നടക്കില്ല എന്നാണു സാരം. അപേക്ഷയും കൊണ്ട് ഡോക്ടറെ കാണാന്‍ പോകുന്നു ഫയല്‍ എടുക്കുന്നു എഫ് ഐ ആര്‍, cwc ഓര്‍ഡര്‍ ആദ്യം കാണിച്ച ഹോസ്പിറ്റലില്‍ നിന്നുള്ള റെക്കോര്‍ഡ് ഒക്കെ കാണിക്കുന്നു പോക്‌സോ യെ കുറിച്ചും ഇത്തരം കേസുകള്‍ മറ്റു ജില്ലകളില്‍ നടത്തിയിട്ടുള്ള അനുഭവ സമ്ബത്തും വിശദീകരിക്കുന്നു. കൂടെ കുട്ടിയുമുണ്ട്…
അവളുടെ ഊഴം നോക്കിനിന്നത് പോലെ വിശദീകരിക്കുന്നു… അവനോട് പ്രേമം ആയിരുന്നു.. കേസ് ആയി അവന്‍ റിമാന്‍ഡില്‍ ആണ്‌.. കേസ് ആയത് കൊണ്ട് അവന് വേണ്ടാ എന്ന് പോലീസുകാരോരോടും അവന്റെ വീട്ടുകാരോടും പറഞ്ഞു. അവനു വേണ്ടങ്കില്‍ പിന്നെ എനിക്കും വേണ്ട.. !
ഡോക്ടര്‍ അന്തം വിട്ടു നോക്കുന്നു ഇതൊക്കെ നിങ്ങള്‍ പഠിപ്പിച്ചു കൊടുത്തതായിരിക്കും… കുറച്ചൊക്കെ എന്ന്‌ പറഞ്ഞു ഞാനും മസിലു പിടിച്ചു.
നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ആണുങ്ങള്‍ കൂടെ ഇല്ലാതെ നടക്കില്ല..
കൂടെ വരാന്‍ ആരും ഇല്ലെന്ന് പിന്നെയും പറഞ്ഞു. പറ്റില്ല ഡിസ്ചാര്‍ജ് എഴുതി തരാം. അതെങ്ങനെ ശെരിയാവും… ഇത് കഴിഞ്ഞിട്ടേ ഞങ്ങള്‍ പോകൂ.. നാലു ദിവസം ആയി അഡ്മിറ്റ്‌ ചെയ്തിട്ട്… ഗര്‍ഭത്തിന്റെ ഉത്തരവാദി എന്ന്‌ പറയുന്ന പുരുഷന് തത്കാലം വരാന്‍ നിവര്‍ത്തിയില്ല, തന്നെയുമല്ല റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ ഇവിടെ കൊണ്ട് വരാന്‍ കഴിയുകയും ഇല്ല. പിന്നെ കുട്ടിയുടെ അച്ഛന്‍ എഴുപത് വയസായി മനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്ന ഒരാളെ ഇവിടെ കൊണ്ട് വരാന്‍ പറ്റില്ല എന്ന്‌ തീര്‍ത്തു പറഞ്ഞു. ഡോക്ടറും ജൂനിയറും നഴ്സും കൂടി വന്നു കോംപ്ലിക്കേഷനുകളെ കുറിച്ച്‌ നീണ്ട പ്രസംഗം. അമ്മയും മകളും കരയാന്‍ തുടങ്ങി. ചൈല്‍ഡ് right കമ്മീഷന്‍ അംഗത്തെ വിളിച്ചു, ഷെല്‍ട്ടര്‍ ഹോമിന്റെ സംസ്ഥാന തല ഉദ്യോഗസ്ഥരെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു. ഒടുവില്‍ ഫോണിലും നേരിലും തര്‍ക്കം ആയി. Aid പോസ്റ്റില്‍ നിന്നും പോലീസുകാര്‍ എത്തുന്നു, തൊട്ടടുത്ത സ്റ്റേഷനില്‍ നിന്നും എസ് ഐ യും പരിവാരങ്ങളും എത്തുന്നു ആശുപത്രിയില്‍ ബഹളം ഉണ്ടാക്കുന്നു എന്നാണ് പരാതി. കേസ് ഫയലും എന്റെ ഐഡി കാര്‍ഡും പരിശോധിക്കുന്നു. എസ് ഐ യുടെ വക അടുത്ത ഉപദേശം അവിടെ എഴുതി വച്ചിരിക്കുന്നത് കണ്ടില്ലേ ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും.. കുട്ടിയുടെ മറ്റു ബന്ധുക്കളെ ആരെയെങ്കിലും വിളിക്കു. നടക്കില്ല സാറേ.. mtp യ്ക്കുള്ള പെര്‍മിഷന്‍ പോക്‌സോ പ്രൊവിഷന്‍ വീണ്ടും ഫോണിലും നേരിലും ബോധ്യപ്പെടുത്തല്‍… ഡോക്ടറുടെ ഡ്യൂട്ടി സമയം കഴിയുന്നു എന്ന്‌ ഓര്‍മിപ്പിക്കുന്നു വീണ്ടും വീണ്ടും. എവിടെയാണ് ഒപ്പിടേണ്ടത് അവസാനചോദ്യം എന്റെ വക.. ദേ ഇവിടെ.. ഡോക്ടറും പോലീസ്കാരും നോക്കി നില്‍ക്കെ നീട്ടി പിടിച്ചു വരച്ചു കൊടുത്തു. ഇതില്‍ വരുന്ന എല്ലാ അത്യാഹിതങ്ങള്‍ക്കും ഞാന്‍ ഉത്തരവാദി ആയിരിക്കും എന്നൊരു സാധനം കൂടി ഡോക്ടര്‍ എഴുതി വച്ചു.
അടുത്ത കണ്ടിഷനുകള്‍ പറയുന്നു… എങ്ങോട്ടാണെന്ന് വച്ചാല്‍ കൊണ്ട് പൊയ്ക്കോണം എന്തേലും വന്നാല്‍.. കൊണ്ട് പോകാം..
ഇവിടെ നിന്ന് ഒരാള്‍ പോലും സഹായിക്കില്ല… വേണ്ടാ..
മാഡം ദയവായി കുട്ടിയ്ക്ക് വേണ്ടാത്ത ഈ ഗര്‍ഭം ഒഴിവാക്കി തന്നാല്‍ മാത്രം മതി. അവളെ ലേബര്‍ റൂമിലേക്ക് കൊണ്ട് പോകും വഴി നേഴ്സ് പറയുന്നുണ്ടായിരുന്നു ആണുങ്ങള്‍ക്ക് പകരം വന്നവര്‍ അവിടെ തന്നെ കാണണം എന്ന്‌…
ഡോക്ടര്‍ പ്രതീക്ഷിച്ച കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ കാര്യം കഴിഞ്ഞു…

പറഞ്ഞു വന്നത് സ്ത്രീകളുടെ സ്വന്തം ശരീരത്തിന് മേലുള്ള അവകാശത്തെ കുറിച്ച്‌ ആണ്‌. ഇവിടെ കുട്ടിയുടെ പ്രായം, അതില്‍ വരുന്ന ഫോര്മാലിറ്റികളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ കൂടെ ഉണ്ടായിരിക്കുമ്ബോഴാണ് ഇത്തരം പ്രകടനങ്ങള്‍..
ഗര്‍ഭത്തിന്റെ ഉത്തരവാദിയായ ആളോ ഗര്‍ഭിണിയുടെ ഉത്തരവാദിത്തം എടുക്കാന്‍ ചങ്കൂറ്റമുള്ളതോ ആയ ആണുങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ മാത്രമേ അപേക്ഷ പൂരിപ്പിക്കാന്‍ പോലും സമ്മതിക്കു എന്നാണ് പ്രസ്തുത മെഡിക്കല്‍ കോളേജിലെ നിയമം. ഏതാണ്ട് എല്ലാ മെഡിക്കല്‍ കോളേജ് കളിലും ഇതൊക്കെ തന്നെ ആവും നടക്കുന്നത്.

ഗര്‍ഭം എപ്പോ വേണം എപ്പോ വേണ്ട എന്ന്‌ തീരുമാനിക്കാന്‍ ഗര്‍ഭം ഉണ്ടാക്കുന്നവര്‍ക്ക് മാത്രമേ അനുവാദം ഉള്ളു എന്ന്‌ സാരം. അതായത് ഓരോന്നും ബലാത്സംഗം പോലെ തന്നെ ആവണം എന്ന്‌.
ചുമക്കുന്നവര്‍ക്കൊ പ്രസവിക്കുന്നവര്‍ക്കോ വലിയ റോള്‍ ഒന്നും ഇല്ലെന്നു കൂടി ചേര്‍ത്ത് വായിക്കണം. അതിനി റേപ്പില്‍ ഉണ്ടായതാണെങ്കിലും.

തിരുവനന്തപുരം കൈതമുക്കിലെ അമ്മയോട് സ്നേഹം മാത്രം!

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*