ശ്യാമ കേരകേദാരമരുളും
സഹ്യസാനുക്കളാല്‍ ചാരുതയേകും
തുമ്പപൂവിന്‍ മലരണി വിതറും
പ്രക്യതി സുന്ദരിയാണെന്‍ കേരളം
പ്രഭാതകിരണങ്ങള്‍ കനകാഭിഷേകമായി
കളാരവങ്ങള്‍ ചിലമ്പൊലിയായി
ആല്‍ത്തറകളും അമ്പലങ്ങളും
ഭംഗിയെകി നില്ക്കുമെന്‍ കൊച്ചുകേരളം
തെങ്ങിന്‍ തോപ്പും നെല്മണി പാടങ്ങളും-
ഓണ നിലാവിന്‍ ചിങ്ങ കുളിര്‍ക്കാറ്റില്‍-
വഞ്ചിപ്പാട്ടിന്‍ തുഴയെറിയും
ഹരിത പുളകിതമാണെന്‍ കേരളം
(ബിനിപ്രേംരാജ് )
Leave a Reply
You must be logged in to post a comment.