വീടുകയറി ആക്രമിച്ച സംഘം പോലീസ് പിടിയിൽ

Police arrested a gang who broke into a houseവീടുകയറി ആക്രമിച്ച സംഘം പോലീസ് പിടിയിൽവീടുകയറി ആക്രമിച്ച സംഘം പോലീസ് പിടിയിൽ. തൃക്കാരിയൂർ ആയപ്പാറ മുന്തൂർ കോളനിയിൽ വെട്ടിക്കാമറ്റം വീട്ടിൽ ആദിത്യ (21), കീരാമ്പാറ നാടുകാണി വാര്യത്ത് കുടി വീട്ടിൽ ടോമി (23), കോതമം ഗലം കുത്തുകഴിയിൽ വാടകയ്ക്കു താമസിക്കുന്ന ആൽബിൻ മാത്യു (20) എന്നിവരാണ് കോട്ടപ്പടി പോലീസിന്‍റെ പിടിയിലായത്.

മുന്തുരുള്ള വീട്ടമ്മയെയും, ഭര്‍ത്താവിനെയും ഇവരുടെ മകനെയു മാണ് ഇവരും മറ്റ് മൂന്ന് പേരും ചേർന്ന് ആക്രമിച്ചത്. മകനെ ആക്രമി ക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വീട്ടമ്മയ്ക്കും, ഭര്‍ത്താവിനും ആക്രമണമേറ്റത്.

മകന്നോടുള്ള വിരോധമാണ് ആക്രമണ കാരണമെന്ന് സംശയിക്കുന്നു. കോട്ടപ്പടി സബ് ഇൻസ്പെക്ടർ കെ.കെ അതിലിന്‍റെ നേതുമ്പത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ . റിമാന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*