ERNAKULAM NEWS: താരത്തെ ഫോണിൽ ശല്യപ്പെടുത്തിയ ആളെ പത്തു മിനിറ്റുകൊണ്ട് പിടികൂടി പോലീസ്
താരത്തെ ഫോൺ ചെയ്ത് ശല്യപ്പെടുത്തിയ ആളെ പത്തു മിനിറ്റുകൊണ്ട് പിടികൂടി പോലീസ്
പത്ത് മിനിറ്റ് കൊണ്ട് പ്രതിയെ കണ്ടുപിടിച്ച എറണാകുളം റൂറൽ സൈബർ പോലിസ് സ്റ്റേഷന് സോഷ്യൽ മീഡിയയിൽ ലൈവ് വന്ന് നന്ദിപറഞ്ഞ് സിനിമാ നടൻ ടിനി ടോം.

ഒരു യുവാവിന്‍റെ നിരന്തരമായ ഫോൺ വിളി ശല്യമായപ്പോഴാണ് ടിനി ടോം സൈബർ പോലീസ് സ്റ്റേഷനിൽ പരാതിയുമെത്തിയത്. വിളികൾ അസഹ്യമായപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തു.
തുടർന്ന് പല പല നമ്പറുകളിൽ നിന്ന് മാറി മാറി ഇയാൾ ടിനിടോമിനെ വിളിച്ച് അനാവശ്യങ്ങൾ പറഞ്ഞ് പ്രകോപിപ്പിക്കാൻ തുടങ്ങി. ഫോൺ ഓൺ ചെയ്യാൻ പറ്റാത്ത അവസ്ഥ. ടിനിടോമിനെ ദേക്ഷ്യപ്പെടുത്തി മറുപടി പറയിക്കുകയായിരുന്നു യുവാവിന്‍റെ ലക്ഷ്യം.
പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ സൈബർ സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ കണ്ണൂർ സ്വദേശിയാണ് യുവാവെന്ന് പോലീസ് കണ്ടെത്തി.
പോലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ഇയാൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ശ്രമകരമായി യുവാവിനെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പരാതിക്കാരനും സ്റ്റേഷനിലെത്തി.. യുവാവിന്‍റെ മാനസീകാവസ്ഥ മനസിലാക്കിയ ടിനി പരാതി. പിൻവലിച്ചു.
മേലിൽ ആരോടും ഇങ്ങനെ ചെയ്യരുതെന്ന് സ്നേഹത്തോടെ ഉപദേശവും നൽകി. എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്.ഐമാരായ സി.കൃഷ്ണകുമാർ, എം.ജെ ഷാജി, എസ്.സി.പി.ഒ മാരായ വികാസ് മണി, നിമ്ന മരയ്ക്കാർ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply
You must be logged in to post a comment.