അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ

Police arrested fake doctor
അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽഅതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സബീർ ഇസ്ലാം (34) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്.

മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലാണ് ചികിത്സയും താമസവും. നിരവധി അതിഥി തൊഴിലാളികളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്.

ഇഞ്ചക്ഷൻ, ഡ്രിപ്പ് എന്നിവ ഇയാൾ നൽകിയിരുന്നു. ചികിത്സ തേടിയെത്തിയ ആസാം സ്വദേശിനിയിൽ നിന്നും ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും, ഡ്രിപ്പ് ഇടുകയും ചെയ്തു.

തുടർന്ന് യുവതി ബോധരഹിതയാവുകയായിരുന്നു. ഇങ്ങനെയൊരാൾ ചികിത്സ നടത്തുന്നുവെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് വ്യാജ ഡോക്ടറെ കയ്യോടെ പൊക്കിയത്.

സ്റ്റെതസ്കോപ്പ്, സിറിഞ്ച് ഗുളികകൾ, ബി.പി അപ്പാരറ്റസ് എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ രഞ്ജിത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, ബെർട്ടിൻ തോമസ് എ എസ് ഐ ബിജു എസ് സി പി ഒ സലിം, ബാബു കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*