കാനഡ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍

കാനഡ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ നാലുപേര്‍ അറസ്റ്റില്‍. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ തൃശൂര്‍ പറവട്ടാനി സ്വദേശി സന്തോഷ് (53), സന്തോഷിന്റെ മരുമകന്‍ രതീഷ്, ചണ്ഡീഗഡ് സ്വദേശി സുഖ്ജിത് സിങ് (32), പഞ്ചാബ് ലുധിയാന സ്വദേശി ശിവകുമാര്‍ (38) എന്നിവരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ നിലവില്‍ 30 പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. വിസ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നായി 10,000 മുതല്‍ ആറ് ലക്ഷം വരെ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതി. ഇവര്‍ 50 ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്ന് പൊലീസ് പറയുന്നു.

പറവട്ടാനിയിലെ കുറ്റൂക്കാരന്‍ ബില്‍ഡിങ്ങില്‍ മാസ്‌കെയര്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. വിസയ്ക്കായി സ്ഥാപനത്തിലെത്തുന്നവരില്‍ നിന്ന് രേഖകള്‍ വാങ്ങി ഐസിസി ബാങ്കില്‍ അക്കൗണ്ട് എടുപ്പിച്ച് ഇതിന്റെ രേഖകളും എടിഎം കാര്‍ഡുള്‍പ്പെടെയും ഇവര്‍ വാങ്ങിവച്ചിരുന്നു.

സുഖ്ജിത് സിങ്ങും ശിവകുമാറും കാനഡ സ്വദേശികളെന്നാണ് സ്ഥാപനത്തിലെത്തുന്നവരോട് പറഞ്ഞിരുന്നത്. ഇവിടെ നിന്നും 20 പാസ്‌പോര്‍ട്ടുകളും പൊലീസ് പിടിച്ചെടുത്തു. ഇവര്‍ തിരുവനന്തപുരത്തും സമാനമായ രീതിയിലുള്ള തട്ടിപ്പ് നടത്തിയിതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. മണ്ണുത്തി സിഐഎം ശശീന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ എസ്‌ഐ പി എം രതീഷ്, എഎസ്‌ഐ രാധാകൃഷ്ണന്‍, വേണുഗോപാല്‍, വനിതാ സിപിഒ പ്രിയ, സിപിഒമാരായ രാജേഷ്, അനില്‍കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment