നിയമം ലംഘിച്ച് വാഹനം പാര്‍ക്ക് ചെയ്ത ബോളിവുഡ് താരം ഇഷാന്റെ ബൈക്ക് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

നിയമം ലംഘിച്ച് വാഹനം പാര്‍ക്ക് ചെയ്ത ബോളിവുഡ് താരം ഇഷാന്റെ ബൈക്ക് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ദഡക്ക് എന്ന ഒരൊറ്റ ചിത്രംകൊണ്ട് പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഇഷാന്‍ ഖട്ടര്‍. ഇഷാനു പറ്റിയ ഒരു അമിളിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്ത താരത്തിന്റെ ബൈക്ക് ട്രാഫിക്ക് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 500 രൂപ പിഴ അടച്ചാണ് ഇഷാന്‍ ബൈക്ക് സ്റ്റേഷനില്‍ നിന്നും ഇറക്കിയത്.

താരം ബൈക്ക് ഓടിക്കുന്നതിന്റേയും പൊലീസ് ബൈക്ക് ട്രക്കില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശ്രീദേവിയുടെ മകള്‍ ജാന്‍വിയും ഇഷാനും ചേര്‍ന്ന തകര്‍ത്ത് അഭിനയിച്ച് ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. സൈറത്ത് എന്ന പ്രശസ്ത മറാത്തി ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പാണ് ദഡക്ക്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment