ഫേസ്ബുക്ക് പരിചയത്തിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി പിഡീപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
ഫേസ്ബുക്ക് പരിചയത്തിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി പിഡീപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
വയനാട്ടില്‍ യുവതിയെ പിഡീപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. മാനന്തവാടി, ഇടത്തട്ടേല്‍ വീട്ടില്‍ രമേശന്‍ മകന്‍ ഷിറില്‍ രാജ് (29) നെയാണ് സിറ്റി ഷാഡോ പോലീസും മ്യൂസിയം പോലീസും ചേര്‍ന്നു പിടികൂടിയത്.
ഇയാള്‍ ഫേസ്ബുക്ക് വഴി സൗഹൃദം നടിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പിഡീപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യവതിയുടെ മെസഞ്ചറില്‍ അവരുടെ ഭര്‍ത്താവാതിനെതിരെയുള്ള തെളിവ് നല്‍കാമെന്ന് ഭീഷണിപ്പെടുത്തുകയും അതിനായി തന്നോടൊപ്പം ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് വരണമെന്നും ഇയാള്‍ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തു. പിന്നീട് പാളയം ബസ്സ് സ്റ്റാന്‍ഡില്‍ എത്താനും ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സരേന്ദ്രന്‍ ഐ.പി.എസ്സിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാളയം ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെ മ്യൂസിയം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഇയാള്‍ക്കെതിരെ തിരുനെല്ലി പോലീസ് സ്റ്റേഷനില്‍ നേരത്തെതന്നെ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സിറ്റി പോലിസ് കമ്മിഷണര്‍ കെ.സരേന്ദ്രന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം എസിപി ശിവസുതല്‍ പിള്ള, മ്യൂസിയം സിഐ പ്രശാന്ത്, ഷാഡോ എസ്‌ഐ സുനില്‍ ലാല്‍, ഷാഡോ ടിം അംഗങ്ങള്‍ തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്.
Leave a Reply
You must be logged in to post a comment.