പതിനേഴുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സിദ്ധന്‍ പിടിയില്‍

പതിനേഴുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സിദ്ധന്‍ പിടിയില്‍

പതിനേഴുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച 40കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പത്തനാപുരം പുന്നല ചാലുവിളയില്‍ അബ്ദുള്‍ കരീമിനെയാണ് അറസറ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലാണ് സംഭവം.

അബ്ദുള്‍ കരീമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രാര്‍ത്ഥനയും മന്ത്രവാദവും ഒക്കെയായി തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലയില്‍ സ്ഥിരസാന്നിധ്യമാണ് അബ്ദുള്‍ കരീമെന്ന് പൊലീസ് പറഞ്ഞു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ വീട്ടുകാരോട് കുടുംബ സാഹചര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും തുടര്‍ന്ന് മകന് പനി ഉണ്ടെന്ന് കുട്ടിയുടെ അമ്മ പറയുകയും ചെയ്തു. ഇതോടെ പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അബ്ദുള്‍ കരീം രക്ഷപ്പെട്ടു.

തുടര്‍ന്ന് നാട്ടുകാര് പൊലീസില്‍ വിവരം അറയിക്കുകയും പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഹരിപ്പാട് വച്ച് പ്രതി പിടിയിലാവുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply