ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു




ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി കാപ്പുചാലിൽ മുഹമ്മദ് യാസിൻ (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ ഭാര്യ പരിക്കുപറ്റി കോതമംഗലത്തെ സ്വകാര്യ ആസ്പത്രി യിൽ ചികിത്സയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊഴിയെടുക്കാനെത്തിയ പോലീസുദ്യോഗസ്ഥയെ തടസപ്പെടുത്തി മൊഴി എഴുതുന്ന പേപ്പർ തട്ടിയെടുക്കുകയുയിരുന്നു.

തുടർന്ന് ബഹളമുണ്ടാക്കിയ ഇയാളെ കൂടുതൽ പോലീസുദ്യോഗ സ്ഥരെത്തിയാണ് പിടികൂടിയത്. പെരുമ്പാവൂർ, കോതമംഗലം സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.

ഇൻസ്പെക്ടർ വി.എസ്. വിപിൻ, എസ്. ഐ മാരായ ഇ.പി ജോയി, ലിബിൻ തോമസ്, സീനിയർ സി.പി.ഒ മാരായ ബിനു മാത്യു, ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*