കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതികളിലൊരാള്‍ പിടിയില്‍

കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതികളിലൊരാള്‍ പിടിയില്‍

കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ പിടിയില്‍. ഷിയാസ് എന്ന യുവാവാണ് പിടിയിലായത്. കിളിമാനൂരില്‍ വച്ചാണ് ഷിയാസ് പിടിയിലായത്. സംഭവശേഷം ഒളിവില്‍ പോയ പ്രതികളുടെ കാര്‍ കിളിമാനൂരില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാനെ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. രാത്രി ഷമീര്‍ ഖാനും സംഘവും ദേശീയപാതയോട് ചേര്‍ന്ന ഹൈവേ പാലസ് ബാറിലെത്തിയിരുന്നു. എന്നാല്‍ 11 മണിഓടെ ബാറിന്റെ ഗേറ്റ് അടച്ചു. ബാര്‍ അടച്ചതായി സെക്യൂരിറ്റി പറഞ്ഞതോടെ ഇവര്‍ ബഹളം വച്ചു.

ഈ സമയം ഒരു കാറില്‍ അജ്മലെന്ന യുവാവും സംഘവും മദ്യപിക്കാനെത്തി. ഇവരും സെക്യൂരിറ്റിയോട് മദ്യം ആവശ്യപ്പെട്ടെങ്കിലും ഇവിടൊന്നുമില്ലെന്ന് ഷമീര്‍ ഖാന്‍ ഉറക്കെ പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന അജ്മലിന്റെ സംഘത്തിലെ ഒരാള്‍ ബിയര്‍ കുപ്പിക്ക് ഷെമീര്‍ ഖാനെ തലയ്ക്കടിച്ച് വീഴ്ത്തി. ഇവിടെ നിന്ന് പുറത്തേക്ക് ഓടിയ ഷമീര്‍ഖാനെ പിന്തുടര്‍ന്ന സംഘം ബാറിന് സമീപത്തെ ഹൈവേയില്‍ വച്ച് കാര്‍ ടിച്ചുവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച് തന്നെ ഷമീര്‍ കൊല്ലപ്പെട്ടു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ സ്ഥലംവിട്ടിരുന്നു. കൊലനടന്ന സ്ഥലത്ത് നിന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റ് പൊലീസിന് കിട്ടി. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് കിട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment