സോഷ്യല്‍ മീഡിയ തിരക്കി നടന്ന ആ പോലീസുകാരന്‍ ഇദേഹമാണ്; പരിക്കറ്റയാളെ തോളിലേറ്റി നടന്നത് ഒന്നര കിലോമീറ്റര്‍

സോഷ്യല്‍ മീഡിയ തിരക്കി നടന്ന ആ പോലീസുകാരന്‍ ഇദേഹമാണ്; പരിക്കറ്റയാളെ തോളിലേറ്റി നടന്നത് ഒന്നര കിലോമീറ്റര്‍

ഭോപ്പാല്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ട്രാക്കിന് സമീപം കിടന്നയാളെ തോളിലേറ്റി പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

വാഹനം എത്താത്ത സ്ഥലമായതിനാല്‍ ഗുരുതരമായി പരിക്കേറ്റയാളെ തോളിലേറ്റി ഒന്നര കിലോമീറ്റര്‍ ദൂരമാണ് ഇദ്ദേഹം നടന്നത്. മധ്യപ്രദേശിലെ പാഗധൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

സമൂഹ മാധ്യമങ്ങള്‍ തേടിയ ആ പോലീസ് ഉദ്യോഗസ്ഥന്‍ ഇദേഹമാണ്. മധ്യപ്രദേശിലെ ശിവ്പുര്‍ പോലീസ് സ്റ്റേഷനിലെ പൂനംചന്ദ് ബെല്ലോറാണ് ഗുരുതരമായി പരിക്കേറ്റു കിടന്നയാളെ തോളിലേറ്റി ആശുപത്രിയിലെത്തിച്ചത്.

വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രശംസയും ഇദ്ദേഹത്തെ തേടിയെത്തി. സംഭവത്തെക്കുറിച്ച് പൂനംചന്ദ് പറയുന്നതിങ്ങനെ. ലെവല്‍ ക്രോസ്സില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് പരിക്കേറ്റയാള്‍ കിടന്നിരുന്നത്.

വിവരമറിഞ്ഞ ഉടനെ സ്ഥലത്തെത്തി. എന്നാല്‍ വാഹനം എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലമായിരുന്നു. അദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റ് വഴികള്‍ കണ്ടില്ല. അതുകൊണ്ട് അദ്ധേഹത്തെ തോളിലേറ്റി വാഹനം എത്തുന്ന ലെവല്‍ ക്രോസ് വരെ എത്തിച്ച് ആശുപത്രിയിലാക്കാന്‍ സാധിച്ചു.

പൂനംചന്ദ് പറഞ്ഞു. പൂനംചന്ദിന്റെ അവസരോചിതമായ പ്രവൃത്തി ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്ന് മധ്യപ്രദേശ് പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment