മദ്യലഹരിയില്‍ പോലീസ് ഡ്രൈവര്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

മദ്യലഹരിയില്‍ പോലീസ് ഡ്രൈവര്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

മലയിന്‍കീഴില്‍ മദ്യലഹരിയില്‍ പോലീസ് ഡ്രൈവര്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ചെങ്കല്‍, നെച്ചിയൂര്‍, ഗിരീഷ് ഭവനില്‍ തങ്കരാജ്-റോസ്മേരി ദമ്പതികളുടെ മകന്‍ ടി. രാജേഷ് (31) ആണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന പാലക്കാട് കെ.എ.പി. ബെറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറും നിലവില്‍ തൃശൂര്‍ വനിതാ സ്റ്റേഷനിലെ ഡ്രൈവറുമായ അനീഷ്, സുഹൃത്ത് ഷൈന്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മാറനല്ലൂര്‍ പുന്നാവൂര്‍ റോഡിലെ പൊങ്ങുംമൂട് സ്വകാര്യ ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സംഘം സഞ്ചരിച്ചിരുന്ന സാന്‍ഡ്രോ കാര്‍ മലവിള പാലം കഴിഞ്ഞുള്ള കയറ്റത്ത് വൈദ്യുതി തൂണ് ഇടിച്ചുമറിച്ചശേഷം സ്വകാര്യ വസ്തുവിലെ വേലിയില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

അപകടത്തില്‍പ്പെട്ട അഞ്ചുപേരും നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശികളും അയല്‍വാസികളുമാണ്. വിവാഹ ചടങ്ങ് നടക്കുന്നതിനിടെ ഇവര്‍ പുന്നാവൂര്‍, അരുവിക്കരയിലെ നെയ്യാറിന്റെ തീരത്ത് ചെന്നിരുന്ന് ആഘോഷിച്ചു. തുടര്‍ന്ന് തിരികെ വരുമ്പോഴാണ് അപകടം.

കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ തൂണ് മൂന്നായി മുറിഞ്ഞു. കൂടാതെ വൈദ്യുതി കമ്പികള്‍ പൊട്ടി തൂങ്ങിനിന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടുകാരും ഇതര വാഹന യാത്രക്കാരും എത്തിയെങ്കിലും അപകടാവസ്ഥയില്‍ വൈദ്യുതി പ്രവാഹമുള്ളതുകാരണം അടുത്തെത്താനായില്ല.

വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ നിന്നും ജീവനക്കാരെത്തിയാണ് വൈദ്യുത ബന്ധം വിച്ഛേദിച്ച് യാത്രക്കാരെ പുറത്തെടുക്കാനായത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടവര്‍ എല്ലാപേരും മദ്യലഹരിയിലായിരുന്നതായി പറഞ്ഞത്. കാറിന്റെ പുറകിലത്തെ സീറ്റിലിരുന്ന രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

അവസാനമായി കാറില്‍നിന്നും പുറത്തെടുത്ത ഗുരുതരമായി പരിക്കേറ്റ ഷിജു, സനല്‍ എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ അനീഷ്, ഷൈന്‍ എന്നിവരെ പ്രാഥമിക ചികിത്സക്ക് ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു.

രാജേഷിന്റെ മൃതദേഹം കണ്ടല സഹകരണ ആശുപത്രിയിലെത്തിച്ച് ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനായ രാജേഷ് മദ്യപാന ശീലമുള്ളവനായിരു ന്നില്ലെന്നും സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ കൂടെ പോയതാണെന്നും വിവാഹത്തിനെത്തിയ ബന്ധുക്കള്‍ പറഞ്ഞു. സഹോദരന്‍ സതീഷ്, സി.ആര്‍.പി. എഫ്. ജവാനാണ്. മറ്റൊരു സഹോദരന്‍ ഗിരീഷ്.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*