പ്രായപൂര്‍ത്തിയാകാത്ത കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി ഷെല്‍ട്ടര്‍ ഹോമിലാക്കി

പ്രായപൂര്‍ത്തിയാകാത്ത കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി ഷെല്‍ട്ടര്‍ ഹോമിലാക്കി

19 വയസ്സുകാരനൊപ്പം ഒളിച്ചോടിയ ഇരുപതുകാരിയെ പൊലിസ് കണ്ടെത്തി വനിതാ ഷെല്‍ട്ടര്‍ ഹോമിലേയ്ക്ക് മാറ്റി. ശാന്തന്‍പാറ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി കാമുകനൊപ്പം ഏതാനും ദിവസം മുന്‍പ് തൊടുപുഴയിലേയ്ക്ക് പോയിരുന്നു. ഇതേത്തുടര്‍ന്ന് മകളെ കാണാനില്ലെന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയില്‍ കൗമാരക്കാരന്റെ ബന്ധുവിന്റെ വീട്ടില്‍ ഇരുവരും ഉണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം സ്റ്റേഷനില്‍ വിളിച്ചുവരുത്തി.

സമയം തെളിഞ്ഞു….പേളി മാണി ബോളിവുഡിലേക്ക്

സമയം തെളിഞ്ഞു….പേളി മാണി ബോളിവുഡിലേക്ക്

Rashtrabhoomi இடுகையிட்ட தேதி: திங்கள், 29 ஜூலை, 2019

അമ്മയോടൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി പൊലീസിനോട് അറിയിച്ചതോടെ ആണ്‍കുട്ടിയ്ക്ക് വിവാഹപ്രായം ആകുമ്പോള്‍ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് ബന്ധുക്കള്‍ തമ്മില്‍ ധാരണയായി. ആണ്‍കുട്ടിയെ താക്കീത് നല്‍കി ബന്ധുക്കള്‍ക്കൊപ്പം അയച്ചു.

മാതാവിന്റെ പരാതിയിന്‍മേല്‍ കേസ് എടുത്തിരുന്നതിനാല്‍ പെണ്‍കുട്ടിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി. ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നിരുന്ന പെണ്‍കുട്ടിയെ വനിതാ ഷേല്‍ട്ടര്‍ ഹോമിലേയ്ക്ക് മാറ്റാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment