ഡോക്ടര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ്: യുവതിയ്ക്കായി അന്വേഷണം ഊര്‍ജിതം…

ഡോക്ടര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ്: യുവതിയ്ക്കായി അന്വേഷണം ഊര്‍ജിതം…

ഡോക്ടര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ തിരഞ്ഞ് പൊലീസ്. കൊല്ലം കരവാളൂര്‍ സ്വദേശിനിയായ റീന സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിനിരയായത് കോട്ടാത്തല സ്വദേശിയായ സൈനികനാണ്.

ആദ്യ വിവാഹമെന്ന തരത്തില്‍ സൈനികനെ കബളിപ്പിച്ച റീന രണ്ട് മക്കളുടെ അമ്മയാണ്. 2014 ലാണ് ഡോക്ടര്‍ അനാമിക എന്ന പേര് പറഞ്ഞ് ഇവര്‍ സൈനികനുമായി അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവര്‍ അനാഥയാണെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ല.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റെയില്‍വേയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്ന് പറഞ്ഞ് ഇവര്‍ ചെന്നൈയിലേക്ക് പോയി. വീടിന് മുന്നില്‍ ഗൈനക്കോളജിസ്റ്റെന്ന പേര് വയ്ക്കുകയും സ്‌തെതസ്‌കോപ്പും മരുന്നുകളും ഇവര്‍ വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു.

സൈനികനില്‍ നിന്ന് 20 ലക്ഷം രൂപയാണ് ഇവര്‍ പല ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് വാങ്ങിയത്. ഒപ്പം സൈനികന്റെ ബന്ധുവിന് റെയില്‍വേയില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞും ഇവര്‍ പണം വാങ്ങിയിരുന്നു.

ഇവരുടെ പേര് റീനാ സാമുവേല്‍ എന്നാണെന്നും തട്ടിപ്പ് പുറത്തുവരുന്നതും റീനയുടെ ബാഗില്‍ നിന്ന് കിട്ടിയ റിസര്‍വേഷന്‍ ടിക്കറ്റില്‍ നിന്നാണ്. പിന്നീട് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇവര്‍ ബ്യൂട്ടിഷ്യന്‍ കോഴ്‌സും പ്രീഡിഗ്രിയും മാത്രമേ പാസായിട്ടുള്ളൂവെന്ന് തിരിച്ചറിഞ്ഞു.

ഇതോടെ സൈനികന്റെ സഹോദരി കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പരാതി നല്‍കി രണ്ടരയാഴ്ച കഴിഞ്ഞിട്ടും ഇവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ഇതിനിടെ റീന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment