ശമ്പളം തടഞ്ഞുവെച്ചു: മകന് പഠനത്തിനായി പണം നല്‍കാന്‍ കഴിയാത്തതില്‍ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

ശമ്പളം തടഞ്ഞുവെച്ചു: മകന് പഠനത്തിനായി പണം നല്‍കാന്‍ കഴിയാത്തതില്‍ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയിലെ അമരാവതിയില്‍ ശമ്പളം തടഞ്ഞുവെച്ചതില്‍ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. രണ്ട് മാസമായി ശമ്പളം തടഞ്ഞുവെച്ചതിനാല്‍ പൂനെയില്‍ പഠിക്കുന്ന മകന് പണം നല്‍കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് എഎസ്‌ഐയായ രാംസിംഗ് ഗുലാബ് സിംഗ് ചവാന്‍ ആത്മഹത്യ ചെയ്തത്.

രാംസിംഗിന്റെ ആത്മഹത്യാ കുറിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ തനിക്കായുള്ള കര്‍മ്മങ്ങള്‍ ചെയ്യരുതെന്ന് പറയുന്നുണ്ട്.

ഡ്യൂട്ടിക്കിടെ ഉണ്ടായ അപകടത്തില്‍ 2014 തൊട്ട് 2018 വരെ രാംസിംഗിന് ജോലക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാംസിംഗിന് അവധി സമയത്തെ ശമ്പളം നല്‍കിയിരുന്നില്ലെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*