കാക്കിക്കുള്ളിലെ കാരുണ്യം; വൃദ്ധന് ഭക്ഷണം വാരിക്കൊടുത്ത് പോലീസുകാരൻ
കാക്കിക്കുള്ളിലെ കാരുണ്യം; വൃദ്ധന് ഭക്ഷണം വാരിക്കൊടുത്ത് പോലീസുകാരൻ
കൊച്ചി: ഉദയംപേരൂർ പോലീസ് സ്റ്റേഷനിലെ അജയകുമാർ എന്ന പൊലീസുകാരനാണ് പോലീസ് സേനയ്ക്കാകെ തന്നെ അഭിമാനമായി മാറിയിരിക്കുന്നത്. കായലോരത്തെ കണ്ടക്കാടുകൾക്കിടയിൽ ഒരു വൃദ്ധൻ ഇരിക്കുന്നു എന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസുകാരായ അജയകുമാറും, ബിനുവും ജിജുവും അവിടേക്കെത്തുന്നത്.
Also Read >> വെട്ടാന്‍ വന്നയാളെ കത്തി പിടിച്ചുവാങ്ങി ആശാ വര്‍ക്കര്‍ തിരിച്ചുവെട്ടി
അവിടെയെത്തിയപ്പോൾ കണ്ടത് തീരെ അവശനായ ഒരാൾ ഇരിക്കുന്നതാണ്. സ്വന്തം പേരുപോലും പറയാനറിയില്ല. പിന്നൊന്നും ചിന്തിക്കാതെ അയാളെയും കൂട്ടി സ്റ്റേഷനിൽ എത്തി. കുളിപ്പിച്ച് നല്ല വസ്ത്രവും, ഭക്ഷണവും നൽകി.
Also Read >> അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു
അപ്പോഴാണ് മനസിലായത് ഭക്ഷണം വാരി കഴിക്കാനുള്ളത് ആരോഗ്യം പോലും ആ വൃദ്ധനില്ലെന്ന്. രണ്ടാമതൊന്ന് ചിന്തിക്കാതെ അജയകുമാർ ഭക്ഷണം വാരി കൊടുത്തു. ആരോ ഇത് പകർത്തി പുറത്തു വിടുകയായിരുന്നു. പിന്നീടാണ് ആളെ മനസിലായത്. വടയാർ സ്വദേശി പവിത്രനാണ് വ്യക്തി. പിന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി ആളെ ഏൽപ്പിച്ചു.
ഉദയംപേരൂർ പോലീസ് സ്റ്റേഷനിലെ അജയകുമാർ എന്ന പൊലീസുകാരനാണ് പോലീസ് സേനയ്ക്കാകെ തന്നെ അഭിമാനമായി മാറിയിരിക്കുന്നത്. കായലോരത്തെ കണ്ടക്കാടുകൾക്കിടയിൽ ഒരു വൃദ്ധൻ ഇരിക്കുന്നു എന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസുകാരായ അജയകുമാറും, ബിനുവും ജിജുവും അവിടേക്കെത്തുന്നത്.
Leave a Reply