ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവാവിനെയും ചുമലിലെടുത്ത് ഒന്നര കിലോമീറ്റര്‍ ഓടി പോലീസുകാരന്‍

ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവാവിനെയും ചുമലിലെടുത്ത് ഒന്നര കിലോമീറ്റര്‍ ഓടി പോലീസുകാരന്‍

മധ്യപ്രദേശില്‍ ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവാവിനെയും ചുമലിലെടുത്ത് ഒന്നര കിലോമീറ്റര്‍ ഓടി പോലീസുകാരന്‍. സിയോനി മാല്‍വയിലാണ് സംഭവം. പോലീസുകാരന്റെ സമയോചിതമായ ഇടപെടല്‍ കാരണം രക്ഷപ്പെട്ടത് ഒരു മനുഷ്യ ജീവനാണ്.

ഇരുപതുകാരനായ അജിത് എന്ന യുവാവാണ് ശനിയാഴ്ച രാവണ്‍ പിപ്പല്‍ഗഡില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ വിവരമറിഞ്ഞ പോലീസ് കോണ്‍സ്റ്റബിളായ പൂനം ബില്ലോറും ഡ്രൈവര്‍ രാഹുല്‍ സക്കാലെയും ഉടന്‍തന്നെ സ്ഥലത്തെത്തി.

സംഭവ സ്ഥലത്തേയ്ക്ക് വാഹനങ്ങളൊന്നും എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലായിരുന്നു.

അതിനാല്‍ പൂനം ബില്ലോര്‍ യുവാവിനെ ചുമലിലെടുത്ത് പോലീസ് ജീപ്പുവരെ ഓടി. പോലീസ് വാഹനം കിടന്നിരുന്നത് റേയില്‍വേ ട്രാക്കില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു.

അധികം വൈകാതെ ഭോപ്പാലിലെ ആശുപത്രിയില്‍ എത്തിച്ച അജിത് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പോലീസുകാരന്‍ യുവാവിനെ ചുമലിലെടുത്ത് ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply