പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ റിമാണ്ടിലായ പോലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ റിമാണ്ടിലായ പോലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ റിമാണ്ടിലായ പോലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. സ്പെഷ്യൽ ജയിലിൽ പ്രതിയുടെ ആത്മഹത്യ ശ്രമം തക്ക സമയത്ത് ഉദ്യോഗസ്ഥരുടെ ഇടപെട്ടതിനാല്‍ ജീവൻ രക്ഷിക്കാനായി.

തിരുവനന്തപുരം റൂറൽ എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ മാറനല്ലൂർ അരുമാളൂർ കണ്ടല എള്ളുവിള വീട്ടിൽ നവാദ് റാസ (32) നെയ്യാറ്റിൻകര സ്‌പെഷ്യൽ സബ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചത്‌.

തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ ഉപദ്രവിച്ചു മാലപിടിച്ചു പറിക്കാൻ ശ്രമം നടത്തി പോക്സോ കേസ് ഉൾപ്പടെ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ പ്രഥമിക കർമങ്ങൾക്കായി പുറത്തിറക്കിയ സമയത്താണ് ഇയാള്‍ ജയിൽ ശുചിമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.

ശുചിമുറിയിൽ ഷവറിൽ തോർത്ത് കെട്ടിയാണ് നവാദ് ആത്മഹത്യാ ശ്രമം നടത്തിയത് .അകത്തു കയറി സമയം ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ ജയിൽ ഉദ്യോഗസ്ഥർ വാതിൽ തള്ളി തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ തന്നെ കെട്ടഴിച്ച് താഴെ ഇറക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. സംഭവ ദിവസം നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയ ഇയാളെ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ സ്റ്റേഷന്‍ സെല്ലിൽ തല ഇടിച്ചു പൊട്ടിക്കാനും ശ്രമം നടത്തിയിരുന്നു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപോള്‍ പോലീസുകാരെ ആക്രമിച്ച് രക്ഷപെടാനും ഇയാള്‍ ശ്രമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*