ചെന്നൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജന്മദിനത്തില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

ചെന്നൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജന്മദിനത്തില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

സ്വയം നിറയൊഴിച്ച് ചെന്നൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കെ മണികണ്ഠന്‍ (26) എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ജന്മദിനം കൂടിയായിരുന്ന കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആത്മഹത്യ ചെയ്തത്.

സ്വന്തം തലയിലേയ്ക്ക് ഔദ്യോഗിക ആവശ്യത്തിന് നല്‍കിയ തോക്ക് ഉപയോഗിച്ച് വെടിവെച്ചാണ് മണികണ്ഠന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

പള്ളിപ്പട്ട് സ്വദേശിയായ മണികണ്ഠന്‍ കില്‍പൗക്കിലെ സായുധസേനയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ഏഴ് മാസങ്ങളായി ഗ്രേഡ് 2 തസ്തികയിലാണ് മണികണ്ഠന്‍ ജോലി ചെയ്യുന്നത്. രാവിലെ രണ്ട് മണിയോടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply