ലോക്കപ്പിന് മുന്നില്‍ യൂണിഫോം ധരിക്കാതെ ടിക് ടോക് വീഡിയോയെടുത്ത പൊലീസുകാരിക്ക് സസ്പെന്‍ഷന്‍

ലോക്കപ്പിന് മുന്നില്‍ യൂണിഫോം ധരിക്കാതെ ടിക് ടോക് വീഡിയോയെടുത്ത പൊലീസുകാരിക്ക് സസ്പെന്‍ഷന്‍

പൊലീസ് സ്റ്റേഷനില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍. മെഹ്സാന ജില്ലയിലെ ലംഗ്‌നജ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. അര്‍പ്പിത ചൗധരി എന്ന പൊലീസ് ഓഫീസര്‍ക്കെതിരെയാണ് നടപടി. ബുധനാഴ്ചയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.

യൂണിഫോം ധരിക്കാതെ ലോക്കപ്പിന് മുന്നില്‍ നിന്നാണ് ഉദ്യോഗസ്ഥ വീഡിയോ ചിത്രീകരിച്ചത്. ജൂലായ് 20ന് ചിത്രീകരിച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

ജോലിസമയത്ത് യൂണിഫോം ധരിക്കാത്തതും പൊലീസ് സ്റ്റേഷനുള്ളില്‍ വീഡിയോ ഷൂട്ട് ചെയ്തതും നിയമ ലംഘനമാണെന്നും അതു കൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മഞ്ജിത വന്‍സാര പറഞ്ഞു. 2016ലാണ് അര്‍പ്പിതയെ എല്‍ആര്‍ഡിയിലേക്ക് റിക്രൂട്ട് ചെയ്തത്. 2018ല്‍ ഇവരെ മെഹ്‌സാനയിലേക്ക് മാറ്റുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply