വെള്ളരിക്കാപ്പട്ടണമായി കേരളം; മന്ത്രി ഗതാഗത കുരുക്കില്‍പെട്ടതിന് ബാലിയാടായത് പോലീസുകാര്‍

വെള്ളരിക്കാപ്പട്ടണമായി കേരളം; മന്ത്രി ഗതാഗത കുരുക്കില്‍പെട്ടതിന് ബാലിയാടായത് പോലീസുകാര്‍

മന്ത്രിക്ക്‌ സുഗമമായ സഞ്ചാര സ്വാതന്ത്രിയം നടക്കാതെ വന്നതോടെ പണി കിട്ടിയത് പോലീസുകാര്‍ക്ക്. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം കടന്നു പോകാനാകാതെ കുരുക്കില്‍ പെട്ടതാണ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന് ഇടയാക്കിയ സംഭവം.

കൊല്ലം ശൂരനാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കാണ് പണികിട്ടിയത്‌. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തശേഷം കൊല്ലം ജില്ലയിലെ ശൂരനാട്ട് വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്രയിലാണ് മത്രി ഗാതാഗത കുരുക്കില്‍ പെട്ടത്.

എന്നാല്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പോലീസുകാരെ സസ്പെണ്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മന്ത്രിയുടെ ജില്ലയിലെ യാത്രാ വിവരങ്ങള്‍ അറിയാവുന്നതും ചുമതല ഉണ്ടായിരുന്ന റൂറല്‍ എസ് പി വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളിലായിരുന്നു.

അതെസമയം എസ പി യുടെ വീഴ്ചയാണെങ്കിലും കഥയറിയാത്ത പോലീസുകാരെ ബാലിയാടാക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്ക് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും മന്ത്രി ഇരുപത് മിനിട്ടോളം ഗതാഗത കുരുക്കില്‍ കിടന്നു.

ഇതാണ് പ്രകോപനത്തിന് കാരണം. എന്നാല്‍ മന്ത്രിയുടെ യാത്രാ വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് സുരക്ഷാവീഴ്ചയ്ക്ക് ഇടയാക്കിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment