Kevin Murder Case l കെവിന്‍ കൊലക്കേസ്; നടപടി നേരിട്ട പോലീസുകാര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
കെവിന്‍ കൊലക്കേസ്; നടപടി നേരിട്ട പോലീസുകാര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക് Kevin Murder Case
Kevin Murder Case കോട്ടയം : കെവിന്‍ വധക്കേസില്‍ നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അപകടം.
ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്
മുന്‍ എ എസ് ഐ ടി എം ബിജു,പോലീസ് ഡ്രൈവര്‍ എം എന്‍ അജയകുമാര്‍ എന്നിവരെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജയകുമാര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കെവിന്‍ വധകേസിലെ പ്രതികളെ സഹായിച്ചതിന് എ എസ് ഐ ബിജുവിനെ കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.
കാവ്യ മാധവനും ഭാവനയ്ക്കുമൊപ്പമായിരുന്നു അന്നത്തെ മത്സരം! നവ്യ നായരുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു!
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജു അപകടനില തരണം ചെയ്തിട്ടില്ല. കെവിനെ തട്ടിക്കൊണ്ട് പോകാന്‍ എത്തിയ സാനു ചാക്കോയില്‍ നിന്നും രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയതിനാണ് ബിജുവിനെതിരെ നടപടിയെടുത്തത്. അന്ന് ബിജുവിനൊപ്പം ഉണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ സര്‍വീസ് ആനുകൂല്യങ്ങള്‍ റദ്ദാക്കിയിരുന്നു.ഇത് സംബന്ധിച്ച കേസിന് അഭിഭാഷകനെ കണ്ട് കൊച്ചിയില്‍ നിന്നും മടങ്ങി വരുമ്പോഴായിരുന്നു അപകടതിപെട്ടത്.
Leave a Reply
You must be logged in to post a comment.