പൊലീസ് ആകാന്‍ ആഗ്രഹിച്ചവന്‍ ഒടുവില്‍ കള്ളനായി
പൊലീസ് ആകാന്‍ ആഗ്രഹിച്ചവന്‍ ഒടുവില്‍ കള്ളനായി
മീററ്റ് : ഉയരക്കുറവ് യുവാവിനെ എത്തിച്ചത് ഊരാക്കുടുക്കില്‍. പൊലീസ് ഇന്‍സ്‌പെക്ടറാ കാനുള്ള എഴുത്തുപരീക്ഷപാസായി. എന്നാല്‍ ഒരു സെന്റിമീറ്റര്‍ന്റെ ഉയരക്കുറവില്‍ ജോലി കിട്ടുമോ എന്ന അങ്കലാപ്പില്‍ യുവാവിനെ എത്തിച്ചത് ഊരാക്കുടുക്കില്‍. പൊലീസ് ആകാന്‍ ആഗ്രഹിച്ചവന്‍ ഒടുവില്‍ കള്ളനായി. മീററ്റ് ബുലന്ദ്‌ശെഹര്‍ സ്വദേശി അങ്കിത് കുമാറാണ് കൃത്രിമം കാട്ടി പിടിയിലായത്.
എസ്‌ഐ ജോലി ലഭിക്കുന്നതിന് ആവശ്യമായ ഉയരം 168 സെന്റിമീറ്ററാണ്. എന്നാല്‍ അങ്കിത് കുമാറിന് 167 സെന്റിമീറ്റര്‍ ഉയരം മാത്രമാണ് ഉള്ളത്. ഉയരംവയ്ക്കൽ മരുന്നുകളും വ്യായാമമുറകളും ഫലിക്കാതെ വന്നപ്പോള്‍ നിരാശനായ അങ്കിത് അറ്റകൈക്ക് തയ്യാറായി.ഹെയര്‍ സ്റ്റൈലില്‍ ഒരു കളവു കാട്ടി.
ഉയരം വര്‍ധിപ്പിക്കുന്നതിന് അങ്കിത് കുറച്ച് ഹെന്ന വാങ്ങി മുടിയുടെ അടിയില്‍ ഒളിപ്പിച്ചു. ഇത് തിരിച്ചറിയാത്ത വിധത്തില്‍ മുടി ചീകിയൊതുക്കുകയും ചെയ്തു. എന്നാല്‍ ഉയരം അളക്കാനെത്തിയ ഉദ്യോഗസ്ഥന് ചെറിയ സംശയം തോന്നി. തുടര്‍ന്ന് സംശയം നീക്കുന്നതിന് നടത്തിയ വിശദ പരിശോധനയിലാണ് അങ്കിത് കുടുങ്ങിയത്.
എഴുത്തുപരീക്ഷയില്‍ വിജയിച്ച അങ്കിത്തിന് ഉയരക്കുറവിന്റെ പേരില്‍ പുറംതള്ളപ്പെടുമോ എന്ന ഭയമുണ്ടായിരുന്നു. അതാണ് ഇത്തരത്തില്‍ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അങ്കിത് പോലീസിന് മൊഴിനല്‍കി. സംഭവത്തില്‍ അങ്കിത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Leave a Reply
You must be logged in to post a comment.