ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് എത്തി രക്ഷപ്പെടുത്തി

ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് എത്തി രക്ഷപ്പെടുത്തി

ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസ് എത്തി രക്ഷപ്പെടുത്തി. മുപ്പത്തിയെട്ടുകാരിയായ യുവതി ഡല്‍ഹിയിലെ സംഗം വിഹാറിലെ ഫ്ളാറ്റില്‍ മൂന്നാം നിലയിലെ വീട്ടിനുള്ളിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവുമായുള്ള കലഹത്തെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന രണ്ട് മക്കളെ തൊട്ടടുത്ത മുറിയില്‍ അടച്ചിട്ട ശേഷം യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഫോണില്‍ ലഭിച്ച വിവരത്തെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ജനാലയിലൂടെ യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് കാണുകയും ഉടന്‍ തന്നെ സമീപത്തുള്ള വെല്‍ഡറെ കൂട്ടി വന്ന് ജനല്‍ക്കമ്പി മുറിച്ച് മുറിക്കുള്ളില്‍ കയറി കെട്ടിത്തൂങ്ങിയ ഷോള്‍ മുറിച്ച് യുവതിയെ താഴെയിറക്കി കഴുത്തിലെ കെട്ടഴിച്ച് ആശുപത്രിയിലെത്തിച്ചു.

യുവതി ഇപ്പോഴും ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് യുവതിയുടെ ഭര്‍ത്താവ് ഗുരുഗ്രാമിലെ ജോലിസ്ഥലത്തായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply