കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും 60 കുപ്പി മദ്യം പിടിച്ചെടുത്തു

കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും 60 കുപ്പി മദ്യം പിടിച്ചെടുത്തു

കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 60 കുപ്പി മദ്യം പിടിച്ചെടുത്തു. ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 60-ഓളം അനധികൃത മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്. ഷൊര്‍ണൂര്‍ ഐആര്‍പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വെ സബ് ഇന്‍സ്പെക്ടര്‍ ജംഷീദ്, അപ്പുട്ടി, മൂസക്കോയ, മനോജ്, റഷീദ് എന്നിവരടങ്ങിയ ഗ്രൂപ്പ് 4 അംഗങ്ങളാണ് പരിശോധന നടത്തിയത്.

ഓണത്തോടനുബന്ധിച്ച് ട്രെയിനുകളും പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ചുള്ള പരിശോധന റെയില്‍വെ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട്് ഗോവയില്‍ നിന്നും മാഹിയില്‍ നിന്നും മദ്യം കടത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും റെയില്‍വെ സബ്ബ് ഇന്‍സ്പെക്ടര്‍ ജംഷിദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment