കോവിഡ് നിയന്ത്രണം ; പോലീസ് മര്യാദയ്ക്ക് പെരുമാറണം




കോവിഡ് നിയന്ത്രണം ; പോലീസ് മര്യാദയ്ക്ക് പെരുമാറണം

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയിൽ പോലീസ് ജനങ്ങളോട് അപമര്യാ ദയായി പെരുമാറരുതെന്ന് കേരള ഹൈക്കോടതി.

കൂട്ടംകൂടി നിൽക്കുന്നതോ മാസ്ക് ധരിക്കാത്തതിന്നോ നിയമ നടപടി സ്വീകരിക്കാം. എന്നാൽ അതിന്റെ പേരിൽ ശാരീരികമായി ഉപദ്രവി ക്കാനോ അപമര്യാദയായി പെരുമാ റാനോ പാടില്ല.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇത്തരത്തിലൊരു നിർദ്ദേശം സർക്കാരിന് നൽകിയത്. മാസ്ക് ധരിക്കാത്തതിന് പേരിൽ മുനമ്പം സ്വദേശിയായ കാർ ഡ്രൈവർ വൈശാഖ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മാസ്ക് ധരിക്കാത്തതിന് പേരിൽ മുനമ്പം പോലീസ് തന്നെ കസ്റ്റഡിയിൽ എടുത്തുവെന്നും മർദ്ദിച്ചെന്നും ആരോപിച്ചാണ് ഇയാൾ ഹൈക്കോ ടതിയെ സമീപിച്ചത്.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിവിഷൻ ബെഞ്ച് ഡിജിപിക്ക് നിർദ്ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*