മകനുമായി പിണങ്ങി വീടുവിട്ട മലയാളി വൃദ്ധയെ കണ്ടെത്തിയത് ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

മകനുമായി പിണങ്ങി വീടുവിട്ട മലയാളി വൃദ്ധയെ കണ്ടെത്തിയത് ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

മകനുമായി പിണങ്ങി വീടുവിട്ട മലയാളി വൃദ്ധയെ ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് കണ്ടെത്തി. പാലക്കാട് പെരിങ്ങോട്ട്കുറിച്ചി സ്വദേശിനിയായ പാര്‍വ്വതിയമ്മയെയാണ് പോലീസ് ദില്ലിയില്‍ നിന്നും പിടികൂടിയത്.

കോയമ്പത്തൂരുള്ള മകനൊപ്പം താമസിക്കുകയായിരുന്ന എഴുപത്തിയെട്ട് വയസ്സുകാരിയായ പാര്‍വ്വതിയമ്മ മകനുമായി പിണങ്ങി ദില്ലി ഗുഡ്ഗാവിലുള്ള ബന്ധുവീട്ടിലേക്ക് പോകാന്‍ കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ കയറുകയായിരുന്നു.

ഓര്‍മ്മക്കുറവുള്ള ഇവര്‍ ഗുഡ്ഗാവിനടുത്ത് വഴി അറിയാതെ അലഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍പെട്ട ചിലര്‍ ഇവരെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

വീട്ടുകാരുടെയോ ബന്ധുക്കളുടെയോ മേല്‍വിലാസമോ നമ്പരോ ഇല്ലാത്തതിനാല്‍ പാര്‍വ്വതിയമ്മ ചാണക്യപുരി സ്റ്റേഷനിലാണ് ഇപ്പോളുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment