പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

പൊലീസ് വാഹനം അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. സംഭവത്തില്‍ നാല് പൊലീസ് ഉദ്യഗസ്ഥര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരില്‍ വച്ച് ഇവര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.

മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ ഇട്ടിമാണി ചെയ്യില്ലായിരുന്നു! തുറന്നുപറഞ്ഞ് രാധിക ശരത്കുമാര്‍

കൊച്ചിയില്‍ നിന്നും കേസന്വേഷണത്തിനായി തമിഴ്‌നാട്ടില്‍ പോയ പൊലീസ് സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായ സംഭവം അന്വേഷിക്കാനാണ് സംഘം പോയത്. പെണ്‍കുട്ടിയുടെ ബന്ധുവായ ഹരിനാരായണന്‍ ആണ് മരിച്ചത്.

എ എസ് ഐ വിനായകന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, അര്‍നോള്‍ഡ്, ഡിനില്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എഎസ്‌ഐ വിനായകന്റെ നില ഗുരുതരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment