മോഷ്ടാവിന്റെ എടിഎം കൈക്കലാക്കി പണം കവർന്ന പോലീസുകാരന് സസ്പെൻഷൻ

മോഷ്ടാവിന്റെ എടിഎം കൈക്കലാക്കി പണം കവർന്ന പോലീസുകാരന് സസ്പെൻഷൻ
കണ്ണൂരിൽ മോഷണ കേസ് പ്രതിയുടെ എടിഎം കൈക്കലാക്കി പോലീസുകാരൻ പണം തട്ടിയതായി പരാതി.

തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ ഇ എൻ ശ്രീകാന്താണ് മോഷ്ടാവിന്റെ എടിഎമ്മിൽ നിന്ന് അൻപതിനായിരം രൂപ കവർന്നത്.

കേസന്വേഷണത്തിന്റെ ഭാഗമായി എടിഎം ന്റെ പിൻ നമ്പർ ആവശ്യപ്പെട്ടായിരുന്നു കവർച്ച. സംഭവത്തിൽ ശ്രീകാന്തിനെ സസ്പെന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി റൂറൽ എസ് പി അറിയിച്ചു.

ശ്രീകാന്തിനെതിരെ മോഷണത്തിന് കേസെടുത്തെന്നും എസ്പി പറഞ്ഞു . സംഭവം വിവാദമായതോടെ റൂറൽ എസ്പിയോട് ഡിജിപി അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*