ബീഹാറില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

ആറാം ഘട്ടത്തില്‍ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ ബീഹാറില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ഉദ്യോഗസ്ഥനായ ശിവേന്ദ്ര കിഷോറിനാണ് വെടിയേറ്റത്. സ്‌കൂള്‍ അധ്യാപകനാണ് കിഷോര്‍.

ബീഹാര്‍ പാറ്റ്‌നയില്‍ മധോപ്പൂര്‍ സുന്ദര്‍ വില്ലേജിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ബൂത്തിന് പുറത്തുണ്ടായിരുന്ന ഹോംഗാര്‍ഡിന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകായയിരുന്നു.

വിദഗ്ധ ചികത്സിയ്ക്കായി മുസഫര്‍ നഗറിലെ എച്ച് കെ എം സി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു കിഷോറിനെ. സംഭവത്തില്‍ ഹോം ഗാര്‍ഡിനെ അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment