ശബരിമല വിഷയത്തില്‍ വിശ്വാസത്തെപ്പറ്റി മിണ്ടാത്തവര്‍ തിരഞ്ഞെടുപ്പ് ആയപ്പോള്‍ വിശ്വാസികളുടെ പുറകെ

ശബരിമല വിഷയത്തില്‍ വിശ്വാസത്തെപ്പറ്റി മിണ്ടാത്തവര്‍ തിരഞ്ഞെടുപ്പ് ആയപ്പോള്‍ വിശ്വാസികളുടെ പുറകെ

ബി ജെ പി മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പം നിന്നതെന്ന് മുന്‍ ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്‍.

വിശ്വാസ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയാണ് പ്രചരണ പരിപാടികള്‍ക്കായി ഇറങ്ങുന്നത്. ശബരിമല നിമിത്തമാണെന്ന് പറഞ്ഞതോടെ ഇതില്‍ വ്യക്തതയും വന്നുകഴിഞ്ഞു. നാളെ കുമ്മനത്തിനായി വന്‍ സ്വീകരണ പരിപാടികളാണ് ബിജെപി തലസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

വിശ്വാസികള്‍ക്കിടയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്തവണ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രംഗത്തിറങ്ങുന്നത്. പ്രത്യേകിച്ച് ത്രികോണ മത്സരം കാത്തിരിക്കുന്ന തിരുവനന്തപുരത്ത്.

ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ക്ഷേത്ര ദര്‍ശനങ്ങളുടെ തിരക്കിലാണ്. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് വേണ്ടി നിലയുറപ്പിക്കാത്തവരെല്ലാം ഇപ്പോള്‍ വിശ്വാസികളുടെ പുറകെയാണ്.

ഉത്സവകാലമായതിനാല്‍ അമ്പലങ്ങളില്‍ തൊഴുതും പ്രസാദം വാങ്ങിയും ഭക്തരുമായി ഇടപഴകിയും തന്റെ നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ് സി ദിവാകരന്‍.

ശശി തരൂരും തന്റെ മൂന്നാം അങ്കം ഉറപ്പിച്ച് വിശ്വാസം ചേര്‍ത്തുപിടിച്ചാണ് രംഗത്തിറങ്ങുന്നത്. കോണ്‍ഗ്രസ് ആയിരുന്നു എപ്പോഴും വിശ്വാസ സംരക്ഷണത്തിനൊപ്പം നിന്നതെന്നാണ് ശശി തരൂര്‍ വോട്ടര്‍മാരോട് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply