Ponnamma Babu l Donate Kidney l Sethulakshmi Kishore l ചേച്ചി വിഷമിക്കേണ്ട… സേതുലക്ഷ്മിയമ്മയുടെ മകന്‍ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി നടി പൊന്നമ്മ ബാബു

ചേച്ചി വിഷമിക്കേണ്ട… സേതുലക്ഷ്മിയമ്മയുടെ മകന്‍ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി നടി പൊന്നമ്മ ബാബു


ഇരുവൃക്കകളും തകരാറിലായ മകന് വേണ്ടി അപേക്ഷയുമായി വന്ന നടി സേതുലക്ഷ്മിക്ക് ആശ്വാസമായി നടിയും നിര്‍മ്മാതാവുമായ പൊന്നമ്മ ബാബു. സിനിമകളിലും സീരിയലുകളിലും ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ നടിയാണ് സേതുലക്ഷ്മി. മഞ്ചു വാര്യര്‍ കേന്ദ്ര കഥാപാത്രമായ ‘ഹൌ ഓള്‍ഡ്‌ ആര്‍ യൂ’ എന്ന സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Also Read >> നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; തെളിവ് നശിപ്പിച്ച കേസില്‍ രണ്ട് പേരെ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കി

സേതുലക്ഷ്മിയുടെ മകന്‍ കിഷോറിന്റെ ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. ലക്ഷങ്ങള്‍ ചിലവ് വരുന്ന ശസ്ത്രക്രിയ്ക്ക് നിവര്‍ത്തിയില്ലെന്നും നല്ലവരായ നിങ്ങളുടെ സഹായം വേണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരവധിപേര്‍ സേതുലക്ഷ്മിക്കും മകനും സഹായമായി നിരവധിപേര്‍ എത്തിയിരുന്നു.

Also Read >> ജീവിതത്തില്‍ എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത് ആ ദിവസങ്ങളില്‍! മനസ് തുറന്ന് നദിയാ മൊയ്തു!!

നടി പൊന്നമ്മ ബാബുവും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തി. തന്റെ വൃക്ക നല്‍കാന്‍ തയ്യാറാണെന്നാണ് പൊന്നമ്മ ബാബു അറിയിച്ചിരിക്കുന്നത്. വൃക്ക മാറ്റി വെക്കുക അല്ലാതെ മറ്റ് വഴികളൊന്നും ഞങളുടെ മുന്നിലില്ല. 14 വര്‍ഷത്തിനിടെ നിരവധി ആശുപത്രികളില്‍ ഞാനും മകനും കയറിയിറങ്ങി. ഞാനും അവനും കയറി ഇറങ്ങിയിട്ടുണ്ട്. ചികിത്സാ ചിലവ് താങ്ങാന്‍ കഴിയാതെ വന്നതോടെ പല ആശുപത്രികളില്‍ നിന്നും ഗതിയില്ലാതെ അവനെയും കൊണ്ട് തിരിച്ചിറങ്ങുകയായിരുന്നുവെന്ന് സേതുലക്ഷ്മി പറയുന്നു.

Also Read >> ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല; മകന്‍ അമ്മയോട് ചെയ്തത്

കിഷോറിന്റെ അവസ്ഥ വിശദീകരിച്ച് സേതുലക്ഷ്മി ഫേസ് ബുക്ക്‌ വീഡിയോ പോസ്റ്റ്‌ ചെയ്തതിന് പിന്നാലെ കിഷോറിന് വൃക്ക ദാനം ചെയ്യാനുള്ള സമ്മതം അറിയിച്ചു മൂന്ന് പേരാണ് എത്തിയത്. അതിലൊരാള്‍ നടി പൊന്നമ്മ ബാബുവാണ്. അപ്രതീക്ഷിതമായിട്ടാണ് പൊന്നമ്മ ബാബുവിന്റെ വിളിയെത്തിയത്.

‘ ചേച്ചി പൊന്നമ്മയാണ്. ഇനിയും നിങ്ങടെ കഷ്ട്ടപ്പാട് കണ്ട് നില്‍ക്കാന്‍ എനിക്കാവില്ല. നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ ചേച്ചീ. കിഷോറിന് ഞാനെന്റെ കിഡ്‌നി നല്‍കും. എനിക്കും വയസായില്ലേ…ന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ. ഡോക്ടര്‍മാരോട് ചോദിച്ച്, വിവരം പറയണം. ഞാന്‍ വരും എന്നാണ് പൊന്നമ്മ ബാബു പറഞ്ഞത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എത്രയും പെട്ടണ് ഓപ്പറേഷന്‍ നടത്തണം.35 ലക്ഷത്തോളം രൂപം ചിലവാകും എല്ലാരുടെയും സഹായവും ഈശ്വരാനുഗ്രഹവും ഉണ്ടെങ്കില്‍ എല്ലാം നല്ലതുപോലെ നടക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് സേതുലക്ഷ്മിയമ്മയും മകന്‍ കിഷോറും ബന്ധുക്കളും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*