ഞങ്ങള്‍ ഇരുവരും വിവാഹിതരായെന്ന് പൂജ ബത്ര

ഞങ്ങള്‍ ഇരുവരും വിവാഹിതരായെന്ന് പൂജ ബത്ര

മോഹന്‍ലാലിന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൂജ ബത്ര. ഇപ്പോള്‍ നടി പൂജാ ബത്ര വിവാഹിതയായിരിക്കുകയാണ്.

നടന്‍ നവാബ് ഷായാണ് വരന്‍. ഇരുവരും വിവാഹിതരാകുന്നുവെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നേരത്തെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍, വിവാഹിതയായ വിവരം പൂജാ ബത്ര തന്നെ അറിയിച്ചിരിക്കുകയാണ്.

നവാബ് ഷായുമൊന്നിച്ചുള്ള ഫോട്ടോകള്‍ നേരത്തെ തന്നെ പൂജാ ബത്ര ഷെയര്‍ ചെയ്തിരുന്നു. പ്രണയത്തിലാണെന്ന സൂചനകളും നല്‍കിയിരുന്നു. തുടര്‍ന്നാണ് നവാബും പൂജാ ബത്രയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. കീര്‍ത്തിചക്ര, രൌദ്രം തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ച താരമാണ് നവാബ്.

1993ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ബത്ര ഹിന്ദി, തമിഴ് സിനിമകളിലും സജീവമാണ്. 2003ല്‍ ഡോക്ടര്‍ സോനു എസ് അലുവാലിയയുമായി പൂജ ബത്രയുടെ വിവാഹം കഴിഞ്ഞിരുന്നു. 2011ല്‍ ആണ് സോനു എസ് അലുവാലിയയും പൂജ ബത്രയും വിവാഹമോചിതരായത്.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment