നാല്‍പ്പതിലും സൗന്ദര്യവതിയായി പൂജ; ശരീരഭംഗി നിലനിര്‍ത്തുന്നതിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍

നാല്‍പ്പതിലും സൗന്ദര്യവതിയായി പൂജ; ശരീരഭംഗി നിലനിര്‍ത്തുന്നതിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍

തൊണ്ണൂറുകളില്‍ തിളങ്ങിയ താരമാണ് പൂജ ബത്ര. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പൂജ. 2017 ല്‍ പുറത്തിറങ്ങിയ മിറര്‍ ഗെയിം എന്ന ചിത്രത്തിലാണ് പൂജ അവസാനമായി വേഷമിട്ടത്.

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പൂജ വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്. കഴിഞ്ഞ ദിവസം പൂജ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. വീക്കെന്‍ഡ് വൈബ്സ് എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കമന്റുകളുടെ നിരയാണ്.

42 വയസ്സില്‍ എത്തിനില്‍ക്കുന്ന താരം ശരീരഭംഗി നിലനിര്‍ത്തുന്നതിന്റെ രഹസ്യമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. യോഗയും ചിട്ടയായ ജീവിതവുമാണ് പൂജയുടെ സൗന്ദര്യത്തിന്റെ രഹസ്യം. യോഗ ചെയ്യുന്ന ചിത്രങ്ങളും നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് ഇപ്പോള്‍ നടി. കീര്‍ത്തി ചക്ര, ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ നവാബ് ഷായാണ് പൂജയുടെ കാമുകന്‍. ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1993 ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ആസൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിരാസത്, ഒരുവന്‍, ജോടി നമ്ബര്‍ വണ്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു.

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

Rashtrabhoomi இடுகையிட்ட தேதி: புதன், 10 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment